ന്യൂദല്‍ഹി: കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സനാതന ധര്‍മത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല. സനാതന ധര്‍മത്തിനെതിരായ മനോഭാവമുള്ളവരാണ് ഇന്‍ഡി സഖ്യക്കാരെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ധ്യാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇന്‍ഡി സഖ്യം പറയുന്നത്. കോണ്‍ഗ്രസിന്റേത് ഹിന്ദു വിരുദ്ധ മനോഭാവമാണ്. ആദ്യം അവര്‍ രാമക്ഷേത്രത്തെ എതിര്‍ത്തു. പിന്നീട് സനാതന ധര്‍മത്തെ അവഹേളിച്ചു. ഇപ്പോള്‍ ധ്യാനിക്കുന്നതിനെയും അവര്‍ എതിര്‍ക്കുന്നു.
വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒറ്റവാക്ക് പോലും പ്രധാനമന്ത്രി പറയുന്നില്ലെന്നും ധ്യാനത്തിന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി യാതൊരു ബന്ധവമില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: