ബംഗളുരു : മലയാളി ലെഫ്റ്റ് വിംഗ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ബെംഗളൂരു എഫ് സിയില്‍. പഞ്ചാബ് എഫ് സി താരമായിരുന്ന സലായെ ബെംഗളുരു എഫ് സി സ്വന്തമാക്കിയതായാണ് വിവരം.
രണ്ടു വര്‍ഷത്തെ കരാറിലാണ് സലാ ബെംഗളൂരു എഫ് സിയില്‍ എത്തുന്നത്.
അവസാന രണ്ടു സീസണില്‍ മുഹമ്മദ് സലാഹ് പഞ്ചാബ് എഫ് സിക്ക് ഒപ്പം ആയിരുന്നു. അതിനു മുമ്പ് ശ്രീനിധി ഡെക്കാനിലായിരുന്നു.
മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗോകുലം കേരളയ്‌ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സലാ. മണിപ്പൂര്‍ സ്റ്റേറ്റ് ലീഗ് ടീമായ സഗോല്‍ബന്ദ് യുണൈറ്റഡിലും സലാ കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: