ന്യൂദൽഹി: ശശി തരൂർ എംപിയുടെ പിഎ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇൻഡി സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ശശി തരൂരിന്റെ എതിര്‍സ്ഥാനാര്‍ത്ഥി കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇന്നലെ വൈകുന്നേരമാണ് ശശിതരൂരിന്റെ പി എ ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയും ദൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പൊക്കിയത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെടുക്കുകയും ചെയ്തിരുന്നു.
ദുബായിൽ നിന്ന് ദൽഹിയിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം വാങ്ങിയത്. വിമാനത്താവളത്തിൽ കയറിയ ഇയാൾ യാത്രക്കാരനിൽനിന്ന് പാക്കറ്റ് സ്വീകരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: