ഡിജിറ്റൽ സാമ്പത്തീക ഇടപാടുകൾ വർധിച്ചതോടെ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം മലയാളിക്ക് 200 കോടി രൂപ സൈബർ തട്ടിപ്പ് വഴി നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. അതിൽ തിരിച്ചു പിടിക്കാൻ ആയത് 40 കോടി രൂപ മാത്രമാണ്.
സൈബർ കുറ്റകൃത്യങ്ങൾ കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമെമ്പാടും നടക്കുന്നു. UAE അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ സൈബർ തട്ടിപ്പ് വഴി പണം കൊള്ളയടിക്കപ്പെടുന്നു.
ഗൾഫിൽ ആണെങ്കിലും ലോകത്ത് എവിടെ ആണെങ്കിലും സൈബർ തട്ടിപ്പിലും കൂടുതൽ ആയി വീഴുന്നത് മലയാളികൾ ആണ് എന്നതാണ് രസകരമായ കാര്യം.
നമ്മുടെ തെറ്റുകൊണ്ട് അല്ലാതെ സൈബർ തട്ടിപ്പുകൾ മൂലം സാമ്പത്തീക നഷ്ട്ടങ്ങൾ ഉണ്ടായാൽ അതാത് ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ആ പണം തിരികെ നൽകും.
പക്ഷെ 99% കേസുകളിലും നമ്മുടെ അശ്രദ്ധ അല്ലെങ്കിൽ അറിവില്ലായ്‌മ അതുമല്ലെങ്കിൽ തട്ടിപ്പുകളെ കുറിച്ച് അറിവ് ഉണ്ടായിട്ടും ആക്രാന്തം കാണിച്ച് തട്ടിപ്പിൽ തലവെച്ച് കൊടുക്കുന്ന കേസുകളാണ്.
ഈ വിഷയത്തിൽ എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പങ്കുവെയ്‌ക്കുന്നു :-
ആര് ഫോൺ വിളിച്ചു ചോദിച്ചാലും OTP പറഞ്ഞു കൊടുക്കാതിരിക്കുക.
ബാങ്കിൽ നിന്നാണ്, പൊലീസ് സ്റ്റേഷനിൽ നിന്നാണ്, NIA യിൽ നിന്നാണ്, CBI യിൽ നിന്നാണ്, എന്തിനേറെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എന്ന് വരെ വിളിച്ചു OTP ചോദിക്കാം. നമ്മൾ OTP പറഞ്ഞു കൊടുത്താൽ അക്കൗണ്ടിൽ കിടക്കുന്ന മുഴുവൻ പണവും നിമിഷ നേരം കൊണ്ട് പോകും..
നമ്മുടെ ഫോണിൽ, മെയിലിൽ ഒക്കെ നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ KYC അപ്ഡേറ്റ് ചെയ്യണം, PAN നമ്പർ അപ്ഡേറ്റ് ചെയ്യണം അല്ലെങ്കിൽ അക്കൗണ്ട് inactive ആകും എന്നൊക്കെ പറഞ്ഞ് ലിങ്കുകൾ വരും. അത് ഓപ്പൺ ചെയ്താലും പണം നഷ്ടമാകും.
ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകളുടെ നമ്പർ, CVV, expiry date ഇവ ആരുമായും ഷെയർ ചെയ്യാതിരിക്കുക.
ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ കിട്ടുന്ന wifi സംവിധാനം വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താതിരിക്കുക.
ഇന്റർനെറ്റ് ബാങ്കിങ്ങ് ഉപയോഗിക്കുമ്പോൾ നമ്മൾ ശരിയായ വെബ്സൈറ്റ് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധിക്കണം. കാരണം നിരവധി വ്യാജ വെബ്സൈറ്റുകൾ തട്ടിപ്പുകാർ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ പോയി നമ്മുടെ ബാങ്ക് അക്കൗണ്ട് ലോഗിൻ ഡീറ്റെയിൽസ് കൊടുത്താൽ പിന്നെ പണി പാളി.
ഇന്റർനെറ്റ് ബാങ്കിംഗ് ഇടപാട് നടത്തുമ്പോൾ ഗൂഗിൾ വഴി തന്നെ ബാങ്ക് സൈറ്റ് ഓപ്പൺ ചെയ്യുക. വെബ് അഡ്രെസ്സ് https ൽ ആണോ തുടങ്ങുന്നത് എന്ന് നോക്കുക. http യിൽ ആണ് തുടങ്ങുന്നത് എങ്കിൽ അത് സുരക്ഷിതം ആയിരിക്കില്ല. അത് മിക്കവാറും വ്യാജ വെബ്സൈറ്റ് ആയിരിക്കാം.
അതുപോലെ വെബ്സൈറ്റ് അഡ്രെസിലെ സ്പെല്ലിങ് നോക്കുക. യഥാർത്ഥ ബാങ്ക് വെബ്സൈറ്റ് അഡ്രഡസുമായി ചെറിയ വ്യത്യാസം ഉണ്ടാകാം. ഉദാഹരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ യഥാർത്ഥ വെബ് അഡ്രസ് https://www.southindianbank.com എന്നാണ് എങ്കിൽ വ്യാജമായി നിർമിക്കുന്ന വെബ്സൈറ്റ് അഡ്രസ് http://www.southindiianbank.com എന്നോ മറ്റോ ആയിരിക്കാം. ശ്രദ്ധിച്ചാൽ മാത്രമേ വ്യത്യാസം മനസിലാകൂ.
പലപ്പോഴും ഫേസ്ബുക്കിലും, ഇൻസ്റ്റായിലും, വാട്സ്ആപ്പിലും എല്ലാം നിരവധി ഓഫറുകൾ കാണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ കാണാം. ഉദ്ദഹരണത്തിന് 1 ബിരിയാണി വാങ്ങിയാൽ 5 ബിരിയാണി ഫ്രീ എന്നൊക്കെ പറഞ്ഞ്. നമ്മൾ ആ പരസ്യത്തിൽ കാണുന്ന ലിങ്കിൽ പോയി ക്ലിക്ക് ചെയ്താൽ യഥാർത്ഥ സ്ഥാപനത്തിന്റേത് എന്ന് തോന്നിക്കുന്ന വ്യാജ സൈറ്റിൽ ആകും പോകുക. നമ്മൾ അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്ത് സാധനം ഓർഡർ ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ട്ടമാകും.
ലിങ്കിൽ പോകാതെ ഗൂഗിൾ ചെയ്ത് യഥാർത്ഥ വെബ്സൈറ്റ് നോക്കി വേണം ഓഫറുകൾ ഉള്ളതാണോ അല്ലയോ എന്നൊക്കെ നോക്കാൻ.
അതുപോലെ ആധാർ അപ്ഡേറ്റ് ചെയ്യാൻ ഒടിപി അയച്ചു എന്ന് പറഞ്ഞ് വിളിക്കും.
പിന്നെ സ്ഥിരം ഐറ്റംസ് ആയ അൺ ക്ലെയിംഡ് ഡിപ്പോസിറ്റ് നിങ്ങൾക്ക് ലഭിക്കും, ലോട്ടറി അടിച്ചു, 10 ലക്ഷം രൂപ ലോൺ sanction ആയി എന്നൊക്കെ പറഞ്ഞ് വിളിച്ച് OTP ചോദിക്കും അല്ലെങ്കിൽ ലിങ്ക് അയച്ചു തരും. ഇതെല്ലാം തട്ടിപ്പ് ആണ്. നമ്മൾ ആവശ്യപ്പെടാതെ ആരും നമുക്ക് ലോൺ ഒന്നും അനുവദിക്കില്ല എന്ന് ഓർക്കുക.
ഇനി ഇതെല്ലാം ശ്രദ്ധിച്ചാലും ചിലപ്പോൾ നമ്മൾ പറ്റിക്കപ്പെടാം. പക്ഷെ അങ്ങനെ സംഭവിച്ചാലും വലിയ തുക നഷ്ടമാകില്ല എന്ന് ഉറപ്പാക്കാൻ ചെയ്യാവുന്ന ഒരു കാര്യം, കാർഡ് വഴി ഉള്ള ഇടപാടുകൾക്കും, ഇന്റർനെറ്റ് ബാങ്ക് വഴിയുള്ള ഇടപാടുകൾക്കും daily ലിമിറ്റ് സെറ്റ് ചെയ്യുക. ആ സംവിധാനം എല്ലാ ബാങ്കുകളുടെ മൊബൈൽ അപ്ലിക്കേഷനിലും ഉണ്ട്.
അതായത് എന്റെ കാർഡ് ഉപയോഗിച്ച് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്ക് ഉപയോഗിച്ച് ഒരു ദിവസം പിൻവലിക്കാൻ (ഓൺലൈൻ ആയും, ATM ആയും, POS ആയും ഒക്കെ) കഴിയുന്ന പരമാവധി തുക, ഉദാഹരണത്തിന് 5000 രൂപ ആയി സെറ്റ് ചെയ്യുക. തട്ടിപ്പ് നടന്നാലും തട്ടിപ്പുകാർക്ക് പരമാവധി 5000 രൂപ മാത്രമെ പിൻവലിക്കാൻ കഴിയിയൂ.!
നമുക്ക് ആവശ്യം ഉള്ളപ്പോൾ മാത്രം daily ലിമിറ്റ് കൂട്ടി ഇടപാട് നടത്തിയ ശേഷം വീണ്ടും പഴയ ലിമിറ്റ് സെറ്റ് ചെയ്ത് വെയ്‌ക്കുക.
ഇന്റർനാഷണൽ ട്രാൻസക്ഷൻ ലിമിറ്റ് മൊബൈൽ ആപ്പ് വഴി ഓഫ് ചെയ്ത് വെയ്‌ക്കുക. വിദേശ യാത്രയിൽ ആവശ്യം വരുമ്പോൾ മാത്രം activate ചെയ്യുക.
ഓൺലൈൻ തട്ടിപ്പ് നടന്ന് എന്ന് മനസിലായാൽ ഉടൻ ബാങ്കിൽ വിളിച്ച് കാർഡ്/അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും, സെബർ സെല്ലിൽ പരാതി നൽകുകയും ചെയ്യുക. തട്ടിപ്പ് നടന്ന ശേഷം ഗോൾഡൻ അവർ എന്ന് സൈബർ വിദഗ്ധർ പറയുന്ന ആദ്യ ഒരു മണിക്കൂറിൽ പരാതി നൽകിയാൽ നഷ്ടമായ പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞേക്കും.
തട്ടിപ്പ് നടന്നത് നമ്മുടെ അശ്രദ്ധ കൊണ്ടാണ് എങ്കിൽ ആ പണം തിരിച്ചു തരാൻ ബാങ്ക് ബാധ്യസ്ഥർ അല്ല.
അതുകൊണ്ട് ഡിജിറ്റൽ ഇടപാട് / ഓൺലൈൻ സാമ്പത്തീക ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ കുറച്ചു കൂടി ജാഗ്രത പാലിക്കണം.
All reactions:
897Dileepkumar Thampi, Binoy T T and 895 others
പ്രതികരിക്കാൻ ഇവിടെ എഴുതുക: