ദോഹ : കണ്ണൂര്‍ സ്വദേശി 17കാരന് തഹ്സിന് മുഹമ്മദ് ജംഷിദ് ഖത്തര്‍ ലോകകപ്പ് യോഗ്യത ടീമില്‍. നേരത്തെ തന്നെ ഖത്തര്‍ ലീഗില്‍ കളിച്ചും ഖത്തര്‍ യുവ ദേശീയ ടീമുകള്‍ക്കായി കളിച്ചും തഹ്സില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ടീമില്‍ ഇടം പിടിച്ച സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ കളിക്കാനും മുഹമ്മദ് ജംഷിദ് ഉണ്ടാകും. അഫ്ഗാനെയും ഇന്ത്യയെയും ആണ് ഖത്തര്‍ അടുത്ത മാസം ആദ്യം നേരിടേണ്ടത്. ബംഗ്ലാദേശ് സ്വദേശിയായ ഇരുപതുകാരന് നബീല്‍ ഇര്‍ഫാനും ഖത്തര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
തഹ്സിന് മുഹമ്മദ് ജംഷിദ് നേരത്തെ ഖത്തര്‍ ടോപ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരുന്നു. അല്‍ ദുഹൈല്‍ എഫ് സിയുടെ താരമാണ് തഹ്സിന്. ക്ലബ്ബിന്റെ യൂത്ത് ടീമുകളിലൂടെ വളര്‍ന്നു വന്നതാണ്.
മുമ്പ് അണ്ടര്‍-17 എ.എഫ്.സി. കപ്പിലും ഖത്തറിനായി കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: