ന്യൂദല്‍ഹി: 100 രൂപയില്‍ തഴെയുള്ള യുപിഐ ഇടപാടുകളില്‍ എസ്എംഎസ് അലര്‍ട്ട് നിര്‍ത്തലാക്കി എച്ച്ഡിഎഫ്സി ബാങ്ക്. ജൂണ്‍ 25 മുതലാകും പുതിയ രീതി നടപ്പില്‍ വരിക.
ഉപയോക്താവിന്റെ അക്കൗണ്ടില്‍ 500 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നതും അക്കൗണ്ടിലേക്ക് 100 രൂപയ്ക്ക് മുകളിലുള്ള തുക അയക്കുന്നതിലും മാത്രമെ ഇനി എസ്എംഎസ് അലര്‍ട്ട് ലഭിക്കുകയുള്ളൂവെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ എല്ലാതരം യുപിഐ ഇടപാടുകള്‍ക്കും ഉപയോക്താവിന് ഇമെയില്‍ സന്ദേശം ലഭ്യമാകും.
ഉപയോക്താക്കള്‍ തങ്ങളുടെ ഇമെയില്‍, സന്ദേശങ്ങള്‍ ലഭ്യമാക തക്ക വിധം പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും ബാങ്ക് അറിയിച്ചു. ഇന്ത്യയില്‍ റീടെയില്‍ ഡിജിറ്റല്‍ പേയമെന്റ് മേഖലയില്‍ യുപിഐ പേയ്മെന്റുകള്‍ സജീവമാണ്.
ഇത്തരം സേവനങ്ങളില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രാജ്യത്ത് അനുദിനം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: