തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തൃശൂര്‍ മണ്ഡലത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സി പി എമ്മും.
സിപിഎം വോട്ടുചെയ്യാതെ വി എസ് സുനില്‍കുമാറിനെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന് ആരോപിച്ചു.എന്നാല്‍ കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു.
സിപിഎം സിപിഐയെ കാലുവാരിയെന്നാണ് ടി എന്‍ പ്രതാപന് ആരോപിച്ചത്. ഇ ഡി കേസൊതുക്കാന്‍ വോട്ടുചെയ്യാതിരുന്ന് സിപിഎം ബിജെപിയെ സഹായിച്ചെന്നാണ് പ്രതാപന്റെ ആരോപണം. പ്രതാപന്റേത് ബാലിശമായ ആരോപണമെന്നാണ് എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍ അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചത്. കെ മുരളീധരനെ പ്രതാപനും തൃശൂരിലെ കോണ്‍ഗ്രസുകാരും ബലിയാടാക്കി എന്നാണ് പ്രത്യാരോപണം. മുരളീധരനായി പ്രതാപന് വോട്ട് അഭ്യര്‍ത്ഥിച്ച് എത്ര സ്ഥലങ്ങളില്‍ പ്രതാപന് പോയിട്ടുണ്ടെന്നും അബ്ദുള്‍ ഖാദര്‍ ചോദിക്കുന്നു.
എന്‍ഡിഎയുടെ ഇന്നലെ ചേര്‍ന്ന അവസാന ഘട്ട അവലോകന യോഗത്തില്‍ സുരേഷ് ഗോപിക്കനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടായെന്നാണ് കണക്കുകൂട്ടല്‍. നാല് ലക്ഷത്തിലേറെ വോട്ട് മൊത്തം നേടും. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം അമ്പതിനായിരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: