തിരുവനന്തപുരം: അഖിലകേരള വിശ്വകര്‍മ മഹാസഭയുടെ പ്രസിഡന്റ് പി.ആര് ദേവദാസിന്റെ നിര്യാണത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അനുശോചനം രേഖപ്പെടുത്തി.
മൂന്ന് പതിറ്റാണ്ട് കാലം വിശ്വകര്‍മജരുടെ സംഘടനയ്ക്ക് നേതൃത്വം നല്കിയ പി.ആര് ദേവദാസിന്റെ വിയോഗം സമുദായത്തിനും സമൂഹത്തിനും വലിയ നഷ്ടമെന്ന് വി.മുരളീധരന് അനുശോചനകുറിപ്പില്‍ പറഞ്ഞു. ശബരിമല ആചാര സംരക്ഷണത്തിലുള്‍പ്പെടെ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ വിസ്മരിക്കാനാകില്ല. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: