ജയ്പൂര്‍: രാഷ്‌ട്രനിര്‍മ്മാണത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് രാഷ്‌ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക. സേവികാ സമിതി ശാഖകളിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സമാജഹിതത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയും ലഭിക്കുമെന്ന് ശാന്തക്ക പറഞ്ഞു. ജയ്പൂരിലെ ഗോവിന്ദദേവ്ജി ക്ഷേത്രാങ്കണക്കില്‍ സേവികാ സമിത് പ്രബോധ് വര്‍ഗില്‍ സംസാരിക്കുകായിരുന്നു അവര്‍.
സമാജത്തിന്റെ പ്രധാന അച്ചുതണ്ട് സ്ത്രീകളാണ്, വ്യത്യസ്തഭാവങ്ങളിലാണ് സ്ത്രീ സമാജത്തിന് കരുത്ത് പകരുന്നത്. അമ്മയായും സഹോദരിയായും പത്‌നിയായും മകളായുമൊക്കെ കുടുംബത്തെ ഭാരതീയാദര്‍ശത്തിലുറപ്പിച്ച് കരുത്തുറ്റതാക്കി തീര്‍ക്കാന്‍ സ്ത്രീക്ക് കഴിയുന്നു. കുടുംബം രാഷ്‌ട്രജീവിതത്തിന്റെ ആധാരമാണ്. അതുകൊണ്ടാണ് കുടുംബസങ്കല്പത്തെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ ആസൂത്രിതമായി രാഷ്‌ട്രവിരുദ്ധ ശക്തികള്‍ ചെയ്യുന്നതെന്ന് ശാന്തക്ക ചൂണ്ടിക്കാട്ടി.
ജാഗ്രത എല്ലാവരിലും പകരേണ്ടതിന്റെ ചുമതല സ്ത്രീസമൂഹം ഏറ്റെടുക്കണം. സ്ത്രീ ശക്തിയാണെന്നത് ആലങ്കാരിക പ്രയോഗമല്ലെന്നും ഭാരതമാതാവ് എന്ന ഭാവന ഓരോരുത്തരിലും സൃഷ്ടിക്കുന്ന ഊര്‍ജം അളവില്ലാത്തതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗോവിന്ദദേവ്ജി ക്ഷേത്ര സമിതിപ്രവര്‍ത്തകര്‍ ശാന്തക്കയെ പ്രസാദം നല്കി ആദരിച്ചു. രാഷ്‌ട്ര സേവിക സമിതിയുടെ ക്ഷേത്ര കാര്യവാഹിക പ്രമീള ശര്‍മ്മ, പ്രബോധ് വര്‍ഗ് അധികാരി നര്‍ബദ ഇന്‍ദൗരിയ, വര്‍ഗ് കാര്യവാഹ് സംഗീത ജംഗിദ് തുടങ്ങിയവരര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: