ന്യൂദല്‍ഹി: ദല്‍ഹിയെ വിറപ്പിച്ചിരുന്ന വനിതാ ഗുണ്ടാ നേതാവ് കൈലി തന്‍വര്‍ അറസ്റ്റില്‍. പോലീസിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് ദല്‍ഹിയിലെ ഫത്തേപൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തലയ്ക്ക് 25000 രൂപ വിലയിട്ട ഗുണ്ടാ നേതാവായിരുന്നു ഇരുപത്തിരണ്ടുകാരിയായ കൈലി തന്‍വര്‍.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലാ സ്വദേശിനിയാണ്. കരംവീര്‍ കാലാ ഗ്യാങ്ങിലും ദീപക് അഗ്രോള ഗ്യാങ്ങിലും സജീവ സാന്നിധ്യമാണ് ലേഡി ഡോണ്‍ എന്നാണ് പൊലീസ് നല്കുന്ന വിവരം. ഗാസിയാബാദിലെ ലോണി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതിയാണിവര്‍.
ചോദ്യം ചെയ്യലില്‍ കൊലപാതകത്തിലെ പങ്ക് കൈലി സമ്മതിച്ചു. തുടര്‍ന്ന് കൈലിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള പകയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: