ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ അറ്റാദായം 13,762 കോടി രൂപയായി. വര്‍ധന 2.5 ശതമാനമാണ്. മുന്‍വര്‍ഷം 13,421 കോടി രൂപയായിരുന്നു.
ഇന്‍ഷുറര്‍ ഒരു ഓഹരിക്ക് 6 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. മൊത്ത നിഷ്ക്രിയ ആസ്തി (ജിഎന്‍പിഎ) മുന്‍വര്‍ഷത്തെ 2.56 ശതമാനത്തില്‍ നിന്ന് 2.01 ശതമാനമായി. ഇന്‍ഷുററുടെ പുതിയ ബിസിനസിന്റെ (വിഎന്‍ബി) മൂല്യം 4.66 ശതമാനം ഉയര്‍ന്ന് 9,583 കോടി രൂപയായും വിഎന്‍ബി മാര്‍ജിന്‍ 60 ബിപിഎസ് വര്‍ധിച്ച് 16.8 ശതമാനമായും ഉയര്‍ന്നു.
ആകെ വരുമാനം 250923 കോടി രൂപ. മുന്‍വര്‍ഷം 200185 കോടിയായിരുന്നു. ആദ്യവര്‍ഷ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 13810 കോടിയിലെത്തി. പ്രീമിയം റിന്യൂവല്‍ വഴിയുള്ള വരുമാനം 77368 കോടി രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: