കോട്ടയം: വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന് (58) ആണ് മരിച്ചത്.
ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞാണ് അപകടം.മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. ഇതോടെ ശക്തമായ മഴയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്തെ തെങ്ങ് വീണ് യുവാവ് മരിച്ചു.ആലപ്പുഴ ചിറയില്‍ കുളങ്ങര ധര്‍മ്മപാലന്റെ മകന് അരവിന്ദ് ആണ് മരിച്ചത്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഐക്കരക്കുടി ഷൈബിന്റെ മകന് എല്‍ദോസ് മരിച്ചു. കാഞ്ഞങ്ങാട് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന് മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന് സിനാന് ആണ് മരിച്ചത്.
കോട്ടയം ഇടമറുകില്‍ ഉരുള്‍പൊട്ടി ഏഴ് വീട് തകര്‍ന്നു. കൊച്ചി കളമശ്ശേരിയില്‍ നാനൂറോളം വീടുകളില്‍ വെള്ളം കയറി. നഗരപ്രദേശങ്ങളും ഇന്‍ഫോപാര്‍ക്കും മുങ്ങി. വെള്ളം കയറി ദേശീയ പാതയിലടക്കം ഗതാഗതം തടസപ്പെട്ടു. കൊച്ചിയില്‍ ഒന്നരമണിക്കൂറില്‍ 98 മി.മീ മഴയാണ് പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: