കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ക്രൈംബ്രാഞ്ച് വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല.ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ആവര്‍ത്തിച്ച് ഉത്തരവിട്ടിട്ടും മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ മുന്നോട്ട് പോകാത്തതിനാല്‍ കടുത്ത ഭാഷയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് നല്കാന് മോണിറ്ററിംഗ് കമ്മിറ്റിയോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
വരുന്ന ചൊവ്വാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: