കൊച്ചി: എക്സാലോജിക്കുമായി ബന്ധപ്പെട്ട അനധികൃത പണ ഇടപാട് കേസില്‍ ഇ ഡിയുടെ അന്വേഷണത്തില്‍ സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ജൂണ്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി. എതിര്‍സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സിഎംആര്‍എല്‍ തന്നെ സമയം തേടിയതിനാലാണിത് . അതേസമയം ആര്‍ക്കും സമന്‍സ് അയയ്ക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതിയില്‍ നല്കിയ സത്യവാങ്ങ്മൂലത്തില്‍ ഇ.ഡി. വ്യക്തമാക്കി. അനധികൃത പണമിടപാട് നടത്തിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ എഫ്ഐആര്‍ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. സമന്‍സ് കിട്ടുന്നവര്‍ക്ക് നേരിട്ട് ഹാജരാകാന്‍ നീയമപരമായ ഉത്തരവാദിത്വമുണ്ട് . ഭാവിയില്‍ പ്രോസിക്യൂട്ട് ചെയ്യാം എന്നതിന്റെ പേരില്‍ ഒഴിഞ്ഞുമാറാന്‍ ആവില്ല. വിഷയത്തില്‍ എസ്എഫ്ഐഓയ്ക്ക് മാത്രമാണ് അന്വേഷണത്തിന് അധികാരമുള്ളൂ എന്ന വാദം തെറ്റാണ്. കമ്പനി നിയമപ്രകാരമാണ് എസ്എഫ്ഐഓ അന്വേഷണം നടത്തുന്നത്. എന്നാല്‍ തങ്ങളുടെ അന്വേഷണം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണെന്ന് ഇഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: