തിരുവനന്തപുരം: എംപരിവാഹന്‍ ആപ്പിന്റെ സേവനങ്ങളെ കുറിച്ച് ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എഐ കാമറ ഫൈന്‍ എന്നിവ അടക്കം എളുപ്പത്തില്‍ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കുമെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകളായി ആര്‍സി ബുക്കും ലൈസന്‍സും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം, വാഹന പരിശോധനയില്‍ ഇത് കാണിച്ചാല്‍ മതിയാകുമെന്നും വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ എംവിഡി വ്യക്തമാക്കുന്നുണ്ട്.
മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്:
ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്.
നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടോ എന്നാൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പിനെ ക്കുറിച്ചാണ് ഈ വീഡിയോ
വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിച്ചാൽ മതിയാകുന്നതാണ് ഒറിജിനൽ രേഖകൾ കയ്യിൽ കരുതണം എന്നില്ല മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തിൽ ആർസി ബുക്ക് ലൈസൻസ് സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷൻ മെസ്സേജ് പ്രസ്തുത ആൾക്ക് ലഭിക്കുന്നതും ആണ് വാഹനത്തിന്റെ രേഖകൾ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ് …
വാഹനം സംബന്ധമായ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് , ഹൈപ്പോക്കേഷൻ ക്യാൻസൽ ചെയ്യുന്നതും എന്റർ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആർസി എൻ ഓ സി , ആർസി പാർട്ടിക്കുലേഴ്‌സ് എന്നിവയ്‌ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്‌ക്കുന്നതിനും ആപ്ലിക്കേഷൻ ഡിസ്പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതിൽ സാധിക്കുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ പേര് തിരുത്തൽ അഡ്രസ്സ് മാറ്റം ലൈസൻസ് പാർട്ടിക്കുലേഷൻ അപേക്ഷിക്കുക ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്‌ക്കുകയും ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.
നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീർപ്പാക്കുന്നതിനും പാർക്കിംഗ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കുന്നതിനും ഏതെങ്കിലും കേസുകൾ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും എല്ലാം ഈ ആപ്ലിക്കേഷൻ സഹായകരമായ ഒന്നാണ്.
ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തിൽ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഡൗൺലോഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ഇതിനുമുമ്പ് ഈ പേജിൽ തന്നെ ഇട്ടിട്ടുള്ളതാണ് ആയതിന്റെ ലിങ്ക് ഇവിടെ കമൻറ് ബോക്സിൽ നൽകിയിട്ടുണ്ട് …
അഞ്ചു കോടിയിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ള ആപ്പാണ് എം പരിവാഹൻ ആപ്പ് വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ലളിതമായി നിർവഹിക്കാൻ നിങ്ങൾക്ക് കഴിയും ഇന്ന് തന്നെ ഡൗൺലോഡ് ചെയ്യുക ചൂഷണങ്ങളിൽ നിന്ന് മുക്തി നേടൂ …
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യു
https://play.google.com/store/apps/details…
പ്രതികരിക്കാൻ ഇവിടെ എഴുതുക: