തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും ഇടത് അനുകൂല ഉദ്യോഗസ്ഥന് അടിച്ചു മാറ്റിയത് 28 ലക്ഷം രൂപ. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലാര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് പരാതി നല്‍കിയത്. പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്തു.
ഇരുപത്തെട്ടു ലക്ഷത്തോളം രൂപയാണ് ഇയാള്‍ പലതവണയായി വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ നിന്നും 2022 മാര്‍ച്ച് മുതല്‍ 2023 ഡിസംബര്‍ വരെ 27,76,241 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കാനറാ ബാങ്കിന്റെ സിഎസ്എസ് പോര്‍ട്ടലില്‍ വ്യാജ രേഖപ്പെടുത്തലുകള്‍ നടത്തി പ്രിന്റ് പേയ്മെന്റ് അഡൈ്വസ് തയാറാക്കിയായിരുന്നു വെട്ടിപ്പ്.
കൂടാതെ 2024 ഫെബ്രുവരി 23ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പിട്ട് എസ്ബിഐ. ജഗതി ശാഖയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അക്കൗണ്ടില്‍ നിന്ന് 42,300 രൂപയും വെട്ടിച്ചു. പണം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പരാതി നല്‍കിയത്.
ശനിയാഴ്ചയാണ് പരാതി നല്‍കിയതെങ്കിലും ഇന്നലെയാണ് കേസെടുത്തത്. പരാതി വിശദമാക്കാനായി വിദ്യാഭ്യാസ ഡയറക്ടറോടും ഉദ്യോഗസ്ഥരോട് ഞായറാഴ്ച എത്തണമെന്ന് മ്യൂസിയം പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയില്ല. ആരും സ്റ്റേഷനിലെത്തിയില്ല. പണം അടച്ച് ഇയാളെ രക്ഷിക്കാനുള്ള നീക്കവും ഇടത് യൂണിയന് ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായായിരുന്നു പോലീസിന് കൂടുതല്‍ വിശദീകരണം നല്കാന് ഉദ്യോഗസ്ഥര്‍ എത്താത്തത്.
ഇടത് യൂണിയന് കൂടി അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ നിരീക്ഷിക്കേണ്ട സൂപ്രണ്ട് അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപിനെ മാത്രമാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള ഇടപെടലുകള്‍ യൂണിയനില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: