തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,480 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 6,685 രൂപയാണ് വില.
വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം ഇന്നലെയാണ് നേരിയ വർധന രേഖപ്പെടുത്തിയത്. ഇന്നലെ പവന് 200 രൂപയുടെ വർധനവാണ് മഞ്ഞലോഹത്തിനുണ്ടായത്. 53,320 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: