ന്യൂദല്‍ഹി: 18 ാം ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍ അവസാനഘട്ടത്തില്‍ ജനവിധി തേടുന്നു. ഉത്തര്‍പ്രദേശിനെ കൂടാതെ ആറു ഘട്ടത്തിലും വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളായ ബംഗാളിലെ ഒന്‍പതും ബിഹാറിലെ എട്ടും മണ്ഡലങ്ങളിലും എഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ഹിമാചല്‍പ്രദേശിലെ നാലും ഝാര്‍ഖണ്ഡിലെ മൂന്ന്, ഒഡീഷയിലെ ആറ്, പഞ്ചാബിലെ 13, ചണ്ഡീഗഡിലെ ഒരു മണ്ഡലവും ഈ ഘട്ടത്തില്‍ വിധിയെഴുതും.
ഏഴാം ഘട്ടത്തില്‍ 904 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 328 സ്ഥാനാര്‍ത്ഥികള്‍ പഞ്ചാബില്‍ നിന്നാണ്. ഉത്തര്‍പ്രദേശ് 144, ബിഹാര്‍ 134, പശ്ചിമബംഗാള്‍ 124, ഒഡീഷ 66, ഝാര്‍ഖണ്ഡ് 52, ഹിമാചല്‍പ്രദേശ് 37, ചണ്ഡീഗഢില്‍ 19 സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും ഒറ്റക്കെട്ടായി ഈ ഘട്ടത്തിലും വോട്ടെടുപ്പിനെ നേരിടുന്നു. ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. ദല്‍ഹിയില്‍ കോണ്‍ഗ്രസും ആപ്പും സഖ്യത്തിലാണെങ്കില്‍ പഞ്ചാബില്‍ സഖ്യമില്ലാതെയാണ് മത്സരം.
സംസ്ഥാനങ്ങള്‍, തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ എന്ന ക്രമത്തില്‍:
ബീഹാര്‍ – പറ്റ്ന സാഹിബ്, അറ, ബക്സര്‍, കാരക്കാട്ട്, ജഹാനാബാദ്, സസാരം, നളന്ദ.
ഹിമാചല്‍പ്രദേശ് – ഷിംല, മാണ്ഡി, ഹമീര്‍പൂര്‍, കാന്‍ഗ്ര. ഝാര്‍ഖണ്ഡ് – ഗോഡ്ഡ, ദുംക, രാജ്മഹല്‍.
ഒഡീഷ – ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍, ജഗത്സിന്പൂര്, കേന്ദ്രപാര, മയൂര്‍ഭഞ്ച്.
പഞ്ചാബ് – അമൃത്സര്‍, ഗുരുദാസ്പൂര്‍, ജലന്ധര്‍, ഖദൂര്‍ സാഹിബ്, ആനന്ദ്പൂര്‍ സാഹിബ്, ഹോഷിയാര്‍പൂര്‍, ലുധിയാന, ഫരീദ്കോട്ട്, സംഗ്രൂര്‍, ബതിന്ദ, പട്യാല, ഫത്തേഗഡ് സാഹിബ്, ഫിറോസ്പൂര്‍.
പശ്ചിമബംഗാള്‍ – ദം ദം, ബരാസത്, ബസിര്‍ഹത്ത്, ജോയ് നഗര്‍, മഥുരാപൂര്‍, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പൂര്‍, കൊല്‍ക്കത്ത നോര്‍ത്ത്, കൊല്‍ക്കത്ത സൗത്ത്.
ഉത്തര്‍പ്രദേശ്- ഗോരഖ്പൂര്‍, കുശിനഗര്‍, ഘോസി, ഗാസിപൂര്‍, ബല്ലിയ, വാരാണസി, മഹ്രാജ്ഗഞ്ച്, ബന്‍സ്ഗാവ്, സേലംപൂര്‍, ചന്ദൗലി, റോബര്‍ട്ട്സ്ഗഞ്ച്, മിര്‍സാപൂര്‍.
ചണ്ഡീഗഢ് – ചണ്ഡീഗഢ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: