ന്യൂദല്‍ഹി: ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെ ദല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിനെതിരെയായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കായി വിമാനം ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി.
സ്ഥിതിഗതികള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യോമയാന സുരക്ഷയും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും നിലവില്‍ സ്ഥലത്തുണ്ട്. ദല്‍ഹി ഫയര്‍ സര്‍വീസ് പറയുന്നതനുസരിച്ച്, ഇന്ന് പുലര്‍ച്ചെ 5:35ന് ദല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് പോകേണ്ട വിമാനത്തില്‍ ബോംബുണ്ടെന്ന വാര്‍ത്തവന്നത്, ഉടന്‍തന്നെ ക്വിക്ക് റെസ്പോണ്‍സ് ടീം (ക്യുആര്‍ടി) സ്ഥലത്തെത്തി പ്രവര്‍ത്തനം ആരംഭിച്ചു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ദല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്, വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. എല്ലാ യാത്രക്കാരെയും അപകടങ്ങളില്ലാതെ എമര്‍ജന്‍സി എക്സിറ്റുകള്‍ വഴി ഒഴിപ്പിച്ചുവെന്നും എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: