ബംഗളുരു :ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ കര്‍ണാടകയിലെ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ ഈ മാസം 31ന് പ്രത്യേക അന്വേഷണസംഘം മുന്‍പാകെ കീഴടങ്ങും. നിലവില്‍ പ്രജ്വല്‍ ജര്‍മനയിലാണുളളത്.
പ്രജ്വല്‍ രേവണ്ണ തന്നെയാണ് കീഴടങ്ങുന്ന കാര്യം അറിയിച്ചത്.താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. കേസുമായി സഹകരിക്കുമെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസാണ് തനിക്കെതിരെയുളളതെന്ന് പ്രജ്വല്‍ പറഞ്ഞു.
ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ പുറത്തു വന്നതിന് പിന്നാലെ ഏപ്രില്‍ 26നാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു. മന്ത്രാലയം ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയും പ്രജ്വലിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: