ബിഗ് ബോസ് സീസണ് 6 അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഷോയിലെ ഓരോ മത്സരാര്‍ത്ഥികളെ പറ്റിയും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആര് വിജയിക്കുമെന്ന് ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല
ജാസ്മിനോ ജിന്റോയോ ആയിരിക്കും ടൈറ്റില്‍ വിന്നര്‍ ആവുന്നത് എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും പറയുന്നത്. തുടക്കം മുതലിങ്ങോട്ട് ജിന്റോയുടെ രീതികളും ഗെയിമും ഓക്കെ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഒരു ആരാധകന് എത്തിയിരിക്കുന്നത്.
പുറത്ത് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ള ജിന്റോയുടെയും ജാസ്മിന്റെയും പേരുകള്‍ പറഞ്ഞാണ് ആരാധകര്‍ക്കിടയില്‍ വഴക്ക് ശക്തമാവുന്നത്. എന്നാല്‍ ജാസ്മിനെക്കാളും എന്തുകൊണ്ടും വിജയിക്കാനുള്ള യോഗ്യത ജിന്റോയ്ക്ക് ഉണ്ട്. തെറ്റുകള്‍ തിരുത്തി ഉയര്‍ച്ച താഴ്ചകളിലൂടെ മുന്നിലേക്ക് വന്ന ആളാണ് അദ്ദേഹമെന്നാണ് ഒരാള്‍ പറയുന്നത്.
‘അശ്ലീല ചേഷ്ടകള്‍ കാണിച്ചിട്ട് ആണും പെണ്ണും എന്താ കൈപിടിച്ചൂടെ എന്ന് പറഞ്ഞു നടന്ന പരദൂഷണക്കാരിക്ക് പല സൂചനകള്‍ കിട്ടിയിട്ടും ഗെയിം മാറ്റാന്‍ പറ്റിയില്ല. ലാസ്റ്റ് ഗബ്രിയേ പുറത്താക്കി നോക്കി എന്നിട്ടും മാറ്റം ഇല്ല. അവസാനം ഫാമിലി ടാസ്ക് നേരത്തെ ആക്കി പേരെന്റ്സ് പറഞ്ഞു നിനക്ക് ‘വെട്ടുക്കിളി സപ്പോര്‍ട്ട്’ ഉണ്ട് ഡോണ്ട് വറീ മോളെ…..
അതിനു ശേഷം നല്ലവള്‍ ആയ ഉണ്ണിമോള് ആകാന്‍ ജാസ്മിന് തുടങ്ങി. ഓവര്‍ കോണ്‍ഫിഡന്‍സ് വന്നു. ഇങ്ങനെ പുറത്ത് നിന്ന് ഇത്രയും സൂചന കിട്ടിയ ആള് മലയാളം ബിഗ് ബോസില്‍ ഇല്ല. ഇപ്പോഴും ഒറ്റയ്ക്ക് കളിക്കാന്‍ ഉള്ള ധൈര്യം പോലുമില്ല. ജിന്റോയെ കൂട്ടമായി ഒറ്റപെടുത്തിയതും അകത്തും പുറത്തും ജിന്റോയുടെ വ്യക്തി ജീവിതം തകര്‍ക്കാനും വെട്ടുക്കിളി ഫാന്‍സ് എടുത്ത എഫേര്‍ട്ട് ചില്ലറ അല്ല.
ജിന്റോ തെറ്റുകള്‍ തിരുത്തി മുന്നേറിയ വ്യക്തി ആണ്. ജിന്റോ യുടെ ഗ്രാഫില്‍ ഉയര്‍ച്ച താഴ്ചകളുണ്ട്. നാളിതുവരെ ഒറ്റയ്ക്ക് നിന്ന് കളിച്ച വ്യക്തി ആണ്. ഇത്രയും പ്രൊവോക്കിംഗ്, നിറത്തിന്റെ പേരില്‍ ആക്ഷേപം, തന്നെക്കാള്‍ പ്രായത്തിന് കുറവുള്ള ആള്‍ക്കാരുടെ ബഹുമാനമില്ലായ്മ എല്ലാം ജിന്റോ മറി കടന്നു.
എന്റര്‍ടെയിന്‍മെന്റ്, ടണ്‍ കണക്കിന് ഫണ്‍, എല്ലാം ജിന്റോയില്‍ ഉണ്ട്. ഈ സീസണിലെ തഗ്സ്കളുടെ രാജാവ്. സാധാരണക്കാരുടെ പ്രതിനിധി. ആരോഗ്യപ്രശ്നങ്ങള്‍ മാറി ഫുള്‍ ഫോമില്‍ തിരിച്ചു വന്നു വിജയ കിരീടം ജിന്റോ തന്നെ അണിയട്ടെ… ജയ് മല്ലയ്യ’ എന്നുമാണ് ജിന്റോയുടെ ആരാധകര്‍ പറയുന്നത്.
ഈയാഴ്ചത്തെ നോമിനേഷനില്‍ ഉള്‍പ്പെടാത്ത ഒരേയൊരാളും ജിന്റോയാണ്. ക്യാപ്റ്റനായ സിജോയ്ക്ക് പുറമേ ആരും നോമിനേറ്റ് ചെയ്യാത്തത് കൊണ്ട് ജിന്റോ രക്ഷപ്പെട്ടിരിക്കുകയാണ്. തുടക്കം മുതല്‍ എല്ലാ നോമിനേഷനിലും ഉണ്ടായിരുന്ന ആളായിരുന്നു ജിന്റോ. എന്നാല്‍ പുറത്ത് ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മല്ലയ്യ എന്നാണ് ആരാധകര്‍ ജിന്റോയെ വിശേഷിപ്പിക്കുന്നത്. ഈ സീസണില്‍ ജാസ്മിനോ മറ്റ് ആരെക്കാളും വിജയിക്കാന്‍ യോഗ്യത ജിന്റോയ്ക്കുണ്ടെന്നാണ് പൊതുവായ അഭിപ്രായം. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീരെ ആക്ടീവല്ലാതെ ഇരിക്കുകയാണ് താരം. ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യുകയാണെങ്കില്‍ കപ്പ് പുള്ളിയ്ക്ക് തന്നെയായിരിക്കുമെന്നും ആരാധകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: