കോഴിക്കോട്: ബോട്ടിന്റെ എഞ്ചിന് തകരാറായതിനെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട വരുണപ്രിയ എന്ന ബോട്ടാണ് എഞ്ചിന് തകരാറിലായി കുടുങ്ങിയത്.
തീരത്ത് നിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കടലില്‍ ബോട്ട് കുടുങ്ങിയത്. ബോട്ടില്‍ പത്ത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ടാണ് ബോട്ട് നടുക്കടലില്‍ കുടുങ്ങിയ വിവരം ലഭിച്ചത്.
ബേപ്പൂര്‍ ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം ബോട്ടിന് സമീപത്തേക്ക് ഇന്നലെ തന്നെ യാത്ര തിരിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിംഗ് എലത്തൂര്‍ കോസ്റ്റല്‍ പൊലീസുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ബോട്ടും അതില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ മടക്കിയെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: