കൊച്ചി: പെരിയാറിലെ മത്സ്യങ്ങള്‍ കൂട്ടമായി ചത്തു പൊങ്ങിയത് സംബന്ധിച്ച് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് കൈമാറി. എറണാകുളം ജില്ലാ കളക്ടറാണ് സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ആദ്യഘട്ട റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കും ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ ശുപാര്‍ശ.
മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫിഷറീസ് സര്‍വകലാശാലയും രാസമാലിന്യത്തിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന വിലയിരുത്തല്‍. രണ്ടാഴ്ചയ്ക്കം ഇതേ ഏജന്‍സികള്‍ അന്തിമ പഠന റിപ്പോര്‍ട്ട് നല്കുന്ന പക്ഷം വിശദമായ കണ്ടെത്തലുകളോടെ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു.
പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടമായി ചത്തു പൊങ്ങിയതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുഴയില്‍ പരിശോധനകള്‍ കര്‍ശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ എ കെ കെമിക്കല്‍സ് എന്ന കമ്പനി അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും അര്‍ജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കുകയും ചെയ്തു. എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: