തിരുവനന്തപുരം: രണ്ടാം ബാർ കോഴയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം തീരുമാനിച്ചോ ഇല്ലയോ എന്ന് വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെയാണ് ബാര്‍ കോഴയെന്നത് വിശ്വസനീയമല്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട്. സിപിഐഎമ്മിനും അറിവുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ വരെ തീരുമാനം ഉണ്ടായി. എക്സൈസ്, ടൂറിസം വകുപ്പുകൾ ചേർന്ന് എടുത്ത തീരുമാനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല. കേവലം പണപ്പിരിവ് മാത്രമായി പറയാൻ കഴിയില്ല. മന്ത്രിസഭ അറിഞ്ഞു കൊണ്ടാണോ ടൂറിസം എക്സൈസ് വകുപ്പുകൾ യോഗം ചേർന്നതെന്ന് വ്യക്തമാക്കണം. സംഭവിച്ചത് എന്താണ് എന്ന സത്യം ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം.
മദ്യനയയത്തില്‍ ഇളവ് കിട്ടാന്‍ ബാര്‍ ഉടമകള്‍ കോഴ നല്‍കാന്‍ പിരിവിന് ആഹ്വാനം നല്‍കിയെന്ന ആരോപണത്തിൽ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും എക്സൈസ് മന്ത്രി രാജി വെക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്ത് കൊണ്ട് ഓണ്‍ലൈനായി യോഗം നടത്തി. ഈ വിഷയത്തില്‍ സിപിഐഎമ്മിന് എന്താണ് പറയാന്‍ ഉള്ളത്.
ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃയോഗം ചേര്‍ന്ന ശേഷം വിഷയത്തില്‍ പ്രക്ഷോഭം ആരംഭിക്കേണ്ട കാര്യം തീരുമാനിക്കും. എല്ല വകുപ്പിലും മുഹമ്മദ് റിയാസ് കയ്യിട്ടു വാരികയാണ്. അധികാരം നിക്ഷിപ്തമായത് റിയാസിലാണ്. പി എ മുഹമ്മദ് റിയാസ് നിഴല്‍ മുഖ്യമന്ത്രിയാണ്.
അതേസമയം മഴക്കാല പൂർവ ശുചീകരണം പോലും നടന്നിട്ടില്ല. ഈ സമയത്ത് ആണ് മന്ത്രി എം ബി രാജേഷ് വിദേശത്ത് പോയതെന്നും കെസുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: