കമേഴ്‌സ്യല്‍ സിനിമകള്‍ അരങ്ങു വാഴുന്ന കാലത്ത് കണ്ടന്റുള്ള ഓഫ് ബീറ്റ് സിനിമകള്‍ ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയ നടീനടന്മാരെ വെച്ച് സിനിമ ചെയ്ത നടനാണ് ഡോ. ബിജു. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറഞ്ഞ വലിയ ചിറകുള്ള പക്ഷികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.മാവോയിസ്റ്റ് വിഷയം ചര്‍ച്ച ചെയ്ത കാടു പൂക്കുന്ന നേരം, ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ തുടങ്ങിയ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡോ. ബിജു തന്റെ ആരോഗ്യ സംബന്ധമായി പുറത്തുവിട്ട വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
ഒരു യാത്ര പോകാനായി രാവിലെ എഴുന്നേറ്റപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നും ആഞ്ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക് ഉള്ളതായി അറിഞ്ഞുവെന്നും ഡോ. ബിജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സര്‍ജറിയും പൂര്‍ത്തിയാക്കി താന്‍ ഇപ്പോള്‍ റെസ്റ്റില്‍ ആണെന്നും ബിജു അറിയിച്ചു.വീണ്ടും സാധാരണ ജീവിതത്തിലേക്ക് . ഒന്നര മാസം മുന്‍പ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം . ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോള്‍ നെഞ്ചിന് ഒരു ഭാരം പോലെ . യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തി . എല്ലാ പരിശോധനകളും നടത്തി,’ ബിജു കുറിപ്പില്‍ പറയുന്നു.
‘ഇ സി ജിയും എക്കോയും ഒക്കെ നോര്‍മല്‍. അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീര്‍ഘ യാത്ര ഉള്ളത് അറിഞ്ഞപ്പോള്‍ കാര്‍ഡിയാക് സര്‍ജന്‍ ഡോ ചന്ദ്ര മോഹന്‍ പറഞ്ഞു. ഏതായാലും യാത്ര ഒക്കെ ഉള്ളത് അല്ലേ നമുക്ക് വെറുതെ ഒരു ആഞ്ജിയോഗ്രാം ചെയ്തു നോക്കാം. കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പിക്കാമല്ലോ’കുഴപ്പം ഒന്നുമില്ലെങ്കില്‍ ഉച്ചയ്‌ക്ക് മുന്‍പേ വീട്ടില്‍ പോകാം .
ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ദാ മൂന്ന് ബ്ലോക്ക് . അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചു . മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടു . ഒരു ദിവസത്തെ ഐ സി യു ഉള്‍പ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം. തുടര്‍ന്ന് സന്ദര്‍ശകരെ ഒട്ടുമേ അനുവദിക്കരുത് എന്ന ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തോടെ ഒന്നര മാസത്തെ പരിപൂര്‍ണ്ണ വിശ്രമം,’ ബിജു പറയുന്നു.
‘അച്ചുവിന് ചെന്നൈയില്‍ അവസാന വര്‍ഷ പരീക്ഷ ആയിരുന്നതിനാല്‍ അവനെ അടുത്ത പത്തു ദിവസത്തേക്ക് ഒരു രീതിയിലും വിവരം അറിയിക്കാതിരിക്കുക എന്നത് ആയിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്… വീട്ടില്‍ ബേബിയുടെ (വിജയശ്രീ) പൂര്‍ണ്ണ നിയന്ത്രണത്തിലും ചിട്ടയിലും ഒന്നര മാസം വിശ്രമം.
‘വായന, പപ്പുവ ന്യൂ ഗിനിയ സിനിമയുടെ ഓണ്‍ലൈന്‍ കോ ഓര്‍ഡിനേഷന്‍ ചര്‍ച്ചകള്‍ , ഉറക്കം, മരുന്നുകള്‍… ഒന്നര മാസത്തിനു ശേഷമുള്ള ചെക്ക് അപ് കഴിഞ്ഞപ്പോള്‍ ചില ചെറിയ ചെറിയ നിബന്ധനകളോടെ ജീവിതം സാധാരണ നിലയിലേക്ക് പോകാമെന്നു ഡോക്ടര്‍.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: