തിരുവനന്തപുരം: എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്നും യാത്രയില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്.
നേരത്തേ തീരുമാനിച്ച യാത്രയാണെന്നും മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പോയിരിക്കുന്നതെന്നുമാണ് പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത്. എന്നാല്‍ മെയ് 24നുള്ള യാത്രയ്ക്ക് വേണ്ടി എക്സൈസ് മന്ത്രി അപേക്ഷ സമര്‍പ്പിച്ചത് മെയ് 22നാണ്. സാധാരണ ഗതിയില്‍ വിദേശയാത്രയ്ക്ക് ഒരാഴ്ചമുമ്പെങ്കിലും അപേക്ഷിച്ചാലെ അനുമതി നല്‍കാനാകൂ. അതിനാല്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
കോഴവിവരം പുറത്തു വന്നപ്പോള്‍ തന്നെ എക്സൈസ് മന്ത്രി സ്ഥലം വിട്ടു. അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനാണ് അദ്ദേഹം പോയിരിക്കുന്നത്. പക്ഷേ ജനങ്ങളുടെ മുന്നില്‍ അഞ്ച് രാജ്യങ്ങളില്പോകുന്ന കാര്യം എന്തിന് അദ്ദേഹം മറച്ചു വയ്ക്കുന്നു എന്നും വി. മുരളീധരന് ചോദിച്ചു. ഈ യാത്രയില്‍ ധാരാളം ദുരൂഹതകള്‍ ഉണ്ട്. മുഖ്യമന്ത്രിയും മരുമകനും പോയപ്പോള്‍ ഉന്നയിച്ചിരുന്ന ചോദ്യം ഇതിന് പണമെവിടുന്നാണ്, ആരാണ് ഇതിന്റെ സ്പോണ്സര് എന്നാണ്. ഇതേ ചോദ്യം എക്സൈസ് മന്ത്രിയുടെ യാത്രയുടെ കാര്യത്തിലും ജനങ്ങള്‍ ചോദിക്കുന്നു. അദ്ദേഹത്തിന് കുടുംബസമേതം പത്തു ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സാമ്പത്തിക പിന്തുണ ആരില്‍നിന്നാണ് ലഭിക്കുന്നത്? മുരളീധരന് ചോദിച്ചു. മുഖ്യമന്ത്രിയും കുടുംബവും വിശ്രമിക്കാനാണ് വിദേശത്ത് പോയത് എന്ന് പറഞ്ഞ സിപിഎം നേതൃത്വം എക്സൈസ് മന്ത്രിയും കുടുംബവും വിശ്രമിക്കാനാണോ പോയതെന്നും വ്യക്തമാക്കണം, മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: