കേരളത്തിലെ കുട്ടികളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് ഗുരുതരമായ പ്രശ്‌നമാണ്. സിഗരറ്റ്, പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങി അനേകം ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക ജീവിതത്തിനും ഭീഷണിയാണ്.
ഈ പ്രശ്‌നത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, സഹപാഠികളുടെ സ്വാധീനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് താല്‍ക്കാലിക ആശ്വാസം നല്‍കുമെന്ന് കരുതുന്ന കുട്ടികള്‍ അവയിലേക്ക് ആകൃഷ്ടരാകുന്നു. എന്നാല്‍, ലഹരി ഉപയോഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടാം. അവര്‍ ക്ലാസില്‍ വൈകിയെത്തുകയോ, അല്ലെങ്കില്‍ ക്ലാസ്സില്‍ നിന്ന് അവധി എടുക്കുകയോ ചെയ്യാം. ലഹരി ഉപയോഗം അക്രമം, കുറ്റകൃത്യം തുടങ്ങിയ അപകടകരമായ പെരുമാറ്റങ്ങള്‍ക്ക് കാരണമാകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും അനുബന്ധ വകുപ്പുകളും ബാല്യം ലഹരിമുക്തമാക്കുന്നതിന് അതീവ പ്രാധാന്യം നല്‍കണമെന്നും തുടര്‍ന്നും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
രക്ഷിതാക്കള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കുട്ടികളെ ലഹരി ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ബോധവത്കരണം തുടര്‍ന്നും നടത്തണം. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ചികിത്സയും പുനഃരധിവാസവും നല്‍കുന്നതിന് എല്ലാ ജില്ലകളിലും സൗജന്യ സംവിധാനങ്ങള്‍ ഒരുക്കണം. ലഹരിയുമായി ബന്ധപ്പെട്ട സംരക്ഷണ/ഇടപെടല്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഇടയ്‌ക്കിടെ പരിശോധിക്കണം. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ കഌബ്ബുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണം. സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന മാഫിയകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടതും അനിവാര്യമായ ഇടപെടലുകള്‍ നടത്തേണ്ടതുമാണ്. സംസ്ഥാനത്തെ ലഹരി ലഭ്യതയുള്ള/ഉപയോഗിക്കുന്ന ഇടങ്ങളെ ഹോട് സ്‌പോട്ടുകളായി തരം തിരിച്ചു മിന്നല്‍ പരിശോധനകള്‍ നടത്തേണ്ടതാണ്. സ്‌കൂള്‍ പരിസരങ്ങളും, കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന പൊതു ഇടങ്ങളും ലഹരിമുക്തമാക്കേണ്ടതാണ്.
(ബാലാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും, ബാല സൗഹൃദ സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ബാലാവകാശ സംരക്ഷണ പ്രസ്ഥാനമാണ് സൗരക്ഷിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: