വില്ലെന്യൂ: പാരിസ് സെന്റ് ജെര്‍മെയ്‌ന്(പിഎസ്ജി) വേണ്ടി അവസാന കളിക്കിറങ്ങിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ കിരീടനേട്ടത്തോടെ പടിയിറങ്ങി. ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നാല് വര്‍ഷത്തിന് ശേഷം പിഎസ്ജി കപ്പുയര്‍ത്തിയത്. ഫൈനലില്‍ 2-1നായിരുന്നു ചാമ്പ്യന്‍മാര്‍ വിജയിച്ചത്.
ആദ്യ പകുതിയില്‍ ഉസ്മാന്‍ ഡെംബേലെയും ഫാഫിയാന്‍ റൂയിസും നേടിയ ഗോളുകളില്‍ പിഎസ്ജി മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ലിയോണിനായി ജെയ്ക് ഒബ്രിയേന്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.
സീസണ്‍ അവസാനിക്കുന്നതോടെ പിഎസ്ജി വിടുമെന്ന് എംബാപ്പെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പുതിയ സീസണിലേക്ക് ഇതുവരെ ആരുമായും ധാരണയിലെത്തിയിട്ടില്ല. ഫ്രഞ്ച് ലിഗ് വണ്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയായ പിഎസ്ജിക്ക് സീസണിലെ അവസാന മത്സരമായിരുന്നു ഫ്രഞ്ച് കപ്പ് ഫൈനല്‍. ഏഴ് വര്‍ഷമായി ക്ലബില്‍ നിര്‍ണായക ശക്തിയായി പിഎസ്ജിയുടെ പ്രധാന താരം ടീമിന് വേണ്ടി കളിക്കുന്ന വിടവാങ്ങല്‍ മത്സരമായിരുന്നു അത്. ഏതാനും അവസരങ്ങളില്‍ ാതരം ലിയോണിനെതിരെ ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒടുവില്‍ ടീമിന്റെ കിരീട നേട്ടവുമായി മടങ്ങി. 2017ല്‍ ക്ലബ്ബിലെത്തിയ താരം നാല് ഫ്രഞ്ച് കപ്പടക്കം 15 കിരീടങ്ങളാണ് നേടിയിട്ടുള്ളത്. 308 കളികളില്‍ നിന്ന് 256 ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: