Kerala

അസുഖമെന്താണെങ്കിലും മൂത്രം കുടിച്ചാല്‍ മതി : കൊല്ലം തുളസി

Published by

തൃശൂര്‍ : അസുഖമെന്താണെങ്കിലും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രിയില്‍ പോകേണ്ടതില്ലെന്നും ആവര്‍ത്തിച്ച് നടന്‍ കൊല്ലം തുളസി. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ ഇങ്ങനെ പറഞ്ഞത്.

അര്‍ബുദ ബാധയെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും കൊല്ലം തുളസി പറഞ്ഞു. പലരും പല രോഗങ്ങള്‍ക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സകളെല്ലാം പരാജയപ്പെടുമ്പോഴാണ് മറ്റുവഴികള്‍ നോക്കുന്നത്. തനിക്ക് അര്‍ബുദം ബാധിച്ചപ്പോള്‍ പല വഴികളും തേടി. യൂറിന്‍ തെറാപ്പിയെപ്പറ്റി അറിഞ്ഞതിനെ തുടര്‍ന്ന് അത് പരീക്ഷിച്ചപ്പോള്‍ വിജയിക്കുകയായിരുന്നു. ഇപ്പോള്‍ തനിക്ക് 75 വയസുണ്ട്. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം- കൊല്ലം തുളസി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by