ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അനായാസം 17-ാം ഐപിഎല്‍ കിരീടം കൈക്കലാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്നില്‍ വച്ച 114 റണ്‍സിന്റെ ലക്ഷ്യം കൊല്‍ക്കത്ത 9.3 ഓവര്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റിന് ഫൈനല്‍ വിജയിച്ചു. കൊല്‍ക്കത്തയുടെ മൂന്നാം ഐപിഎല്‍ കിരീടമാണിത്. ഇതിന് മുമ്പ് 2012ലും 2014ലും കൊല്‍ക്കത്ത കിരീടം നേടിയിട്ടുണ്ട്.
ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 18.3 ഓവറില്‍ 113 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തുടക്കത്തിലേ നേടിയ രണ്ട് വിക്കറ്റ് നേട്ടത്തില്‍ നിന്ന് തുടങ്ങിയ കൊല്‍ക്കത്ത പിന്നീട് സണ്‍റൈസേഴ്സ് നിരയെ പാടേ തകര്‍ത്തു. വമ്പന്‍ താരങ്ങളെന്നാം നിലംപരിശായ ഹൈദരാബാദ് നിരയില്‍ നായകന് പാറ്റ് കമ്മിന്‍സ് നേടിയ 24 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.
ആറ് റണ്‍സില്‍ താഴെ മാത്രം റണ്‍നിരക്കുള്ള സ്കോറിലെക്ക് ബാറ്റ് ചെയ്ത് തുടങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ആദ്യ പന്ത് സിക്സറടിച്ച സുനില്‍ നരൈന്(6) രണ്ടാം പന്തില്‍ കമ്മിന്‍സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടക്കത്തിലേ തിരിച്ചടി നേരിട്ടെങ്കിലും പകരക്കാരനായെത്തിയ വെങ്കിടേഷ് അയ്യര്‍(51) നടത്തിയ വെടിക്കെട്ടില്‍ ടീം പതിനൊന്നോവറിനുള്ളില് അതിവേഗം ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്(39), ശ്രേയസ് അയ്യര്‍(6)പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: