കോട്ടയം: സൗരക്ഷികയുടെ 23-ാം സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10 മുതല്‍ തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും. ബാല്യസുരക്ഷ സാക്ഷത്കരിക്കുക, കുട്ടികളെ നേരിട്ടും അല്ലാതെയും ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്നിവയാണ് കുട്ടികളുടെ അവകാശ സംരക്ഷണ സംഘടനയായ സൗരക്ഷികയുടെ കര്‍മപദ്ധതി.
സമ്മേളനം ഭിന്നശേഷി കമ്മീഷണര്‍ ജസ്റ്റിസ് എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്യും. സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ശശി ശങ്കര്‍ അധ്യക്ഷനാകും. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. ഉണ്ണികൃഷ്ണന് പ്രഭാഷണം നടത്തും. സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സന്തോഷ്കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സൗരക്ഷികയുടെ പ്രവര്‍ത്തന ദൗത്യം സൗരക്ഷിക സംഘടനാ സെക്രട്ടറി വി.ജെ. രാജ്മോഹന്‍ വിശദീകരിക്കും. പ്രമുഖ വ്യക്തികളെ ഉദ്ഘാടന സഭയില്‍ ആദരിക്കും. വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെ പ്രമേയം, പ്രതിജ്ഞ, എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് അനുമോദനം, പ്രതിനിധി സഭ, സംസ്ഥാന ജില്ലാ ഭാരവാഹി പ്രഖ്യാപനം, ഭാവിപ്രവര്‍ത്തനം എന്നീ പരിപാടികള്‍ ഉച്ചയ്ക്ക് ശേഷം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: