തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ദല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
സാങ്കേതിക തകരാര്‍ ആണെന്നാണ് വിവരം. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ശനിയാഴ്ച രാത്രി 7.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഫ്ളൈറ്റാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
ടേക്ക് ഓഫ് ചെയ്ത് ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: