ബംഗളുരു : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ എസ് എസ്) ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ.
ഇതിനായി നാസയുടെ പരിശീലനം ഇനത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ലഭിക്കും.
ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാര്‍സെറ്റി, യുഎസ്-ഇന്ത്യ ബഹിരാകാശ വാണിജ്യ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം തന്നെ ഇതുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയും അമേരിക്കയും സഹകരിച്ച് നിസാര്‍ ഉപഗ്രഹ വിക്ഷേപണവും വൈകാതെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നടക്കും.’ആവാസവ്യവസ്ഥകള്‍, പ്രകൃതിദത്ത ദുരന്തങ്ങള്‍ , സമുദ്രനിരപ്പിന്റെ ഉയര്‍ച്ച, എന്നിവ നിരീക്ഷിക്കുന്നതിനായാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ഇന്തോ-അമേരിക്കന്‍ സഹകരണത്തിലെ ലക്ഷ്യമാണ്. ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് വഴി ഈ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കും. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും നല്ല ശമ്പളമുള്ള ഹൈടെക് ജോലികളും കിട്ടുമെന്ന് എറിക് ഗാര്‍സെറ്റി പറഞ്ഞു.
ബെംഗളുരുവില്‍ നടന്ന പരിപാടിയില്‍ എറിക് ഗാര്‍സെറ്റി, ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് എന്നിവരുള്‍പ്പെടെ യുഎസിലെയും ഇന്ത്യയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: