Varadyam

ആയുര്‍വേദ വിദ്വേഷികളോട് ചില യുക്തിവാദങ്ങള്‍

മനുഷ്യ ശരീരം പ്രകൃതിയില്‍ നിന്ന് ഉത്ഭവിച്ചു, ഒരു നിശ്ചിത ജീവിതകാലയളവ് പൂര്‍ത്തിയാക്കി, പ്രകൃതിയില്‍തന്നെ വിലയം പ്രാപിക്കുന്ന രീതിയാണ്. അതിനു ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനനത്തിനും മരണത്തിനും ഇടയില്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ, മുന്‍കൂട്ടിക്കണ്ട് സഹസ്രാബ്ദങ്ങള്‍ക്കുമുന്‍പ്, രൂപപ്പെടുത്തിയതാണ് ആയുര്‍വ്വേദം.

Published by

ധു ഇളയതിന്റെ യുക്തിവാദികള്‍ കാണാത്ത ആയുര്‍വേദ രഹസ്യങ്ങള്‍ (മെയ് 19) എന്ന ലേഖനം കാലിക പ്രസക്തിയുള്ളതാണ്. ആരോഗ്യപരിപാലന രംഗത്തെ നമ്മുടെ പൈതൃകമായ ആയുര്‍വേദത്തിനെതിരെ, ഈയിടെയായി വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അവാസ്തവും അനഭിലഷണീയവുമായ ആരോപണങ്ങള്‍ക്ക് മറുപടിയാണ് മധുവിന്റെ ലേഖനം എന്നതില്‍ തര്‍ക്കമില്ല.

മനുഷ്യ ശരീരം പ്രകൃതിയില്‍ നിന്ന് ഉത്ഭവിച്ചു, ഒരു നിശ്ചിത ജീവിതകാലയളവ് പൂര്‍ത്തിയാക്കി, പ്രകൃതിയില്‍തന്നെ വിലയം പ്രാപിക്കുന്ന രീതിയാണ്. അതിനു ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനനത്തിനും മരണത്തിനും ഇടയില്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ, മുന്‍കൂട്ടിക്കണ്ട് സഹസ്രാബ്ദങ്ങള്‍ക്കുമുന്‍പ്, രൂപപ്പെടുത്തിയതാണ് ആയുര്‍വ്വേദം. ഇതിന്റെ യഥാര്‍ഥ ഉത്ഭവം ഇന്നും അജ്ഞാതമാണ്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന സസ്യജാലങ്ങളെയും മറ്റും ശരീര സൗഹൃദപരമായ രീതിയില്‍ വിവിധ തരത്തിലുള്ള ഔഷധങ്ങളാക്കി രൂപപ്പെടുത്തി വിവിധരോഗങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗപ്പെടുത്തുന്നു. ആയുര്‍വ്വേദം ശാസ്ത്രീയമല്ലെന്ന് വിലപിക്കുന്നതിനു മുന്‍പ് പക്ഷരഹിതമായി ചിന്തിക്കേണ്ട വസ്തുതകള്‍ ഏറെയുണ്ട്.

ആടലോടകം എന്ന സസ്യം ശാസ്ത്രീയമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് അതിന്റെ ശാസ്ത്ര നാമം അറമവേീറമ ്മശെസമ എന്നാണ്. അതിന്റെ ഗുണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അത് ലോകം ആകമാനം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ആയുര്‍വേദ രീതിയില്‍ ആ സസ്യത്തിനെ ഔഷധമാക്കിയാല്‍ അത് ശാസ്ത്രീയമല്ല എന്നു വാദിക്കുന്നവരുടെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ആയുര്‍വേദ ഔഷധങ്ങള്‍ കരളിനെയും വൃക്കയേയും ബാധിക്കും എന്നാണ് മറ്റൊരു ആരോപണം. ഇത് നൂറു ശതമാനവും ശരിയല്ല. ആയുര്‍വേദത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഔഷധങ്ങളാണ് കടുക്, ജീരകം, മഞ്ഞള്‍, ഉലുവ, ഇഞ്ചി, ചുക്ക്, മല്ലി എന്നിവ. ഇത് ജീവിതകാലം മുഴുവന്‍ മനുഷ്യന്‍ കഴിക്കുന്നതാണ്. ഇത് കഴിച്ച് ആരുടെയും അവയവങ്ങള്‍ തകരാറിലായതായി അറിവില്ല. ഇതുപോലെതന്നെയാണ് മറ്റു ഔഷധങ്ങളും.

വൃക്ക എന്ന അവയവം ശരീരത്തില്‍ ഉണ്ടെന്ന് പൊതുജനം മനസ്സിലാക്കി തുടങ്ങിയിട്ട് കേവലം അമ്പതോ അറുപതോ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മനുഷ്യജന്മത്തോടോപ്പം പഴക്കമുള്ള ആയുര്‍വേദത്തിനു അപ്രകാരം ഒരു ദൂഷ്യവശം ഉണ്ടെങ്കില്‍ അത് വളരെ നേരത്തെ തന്നെ അനുഭവപ്പെടേണ്ടതല്ലേ? അമേരിക്കയിലും മറ്റും ധാരാളം ആള്‍ക്കാര്‍ കരള്‍ രോഗവും വൃക്കരോഗവും ഉള്ളവരാണ്. അവര്‍ ആയുവേദ മരുന്നുകള്‍ കഴിച്ചിട്ടല്ലല്ലോ ഇപ്രകാരം സംഭവിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങളിലേക്കു നാം ശ്രദ്ധ തിരിച്ചാല്‍ ഇതിനു ഉത്തരം ലഭിക്കും.

ആന്റിബയോട്ടിക്കുകളുടെയും പാരസെറ്റാമോളിന്റെയും ദുരുപയോഗമാണ് ഇത്തരം അവസ്ഥയ്‌ക്ക് കാരണമെന്ന് അവര്‍ തന്നെ പറയുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ലിവര്‍ ഡിസീസ് എന്ന സ്ഥാപനം ബോസ്റ്റണില്‍ നടത്തിയ പഠനത്തില്‍ കരള്‍ രോഗങ്ങളുടെ അറുപതു ശതമാനവും ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദ വിദ്വേഷികള്‍ ഇക്കാര്യങ്ങള്‍ കൂടി പഠിച്ചിട്ടു നിഷ്പക്ഷമായി പ്രതികരിക്കുന്നതാവും ഉചിതം.

കഴിഞ്ഞ ആറു വര്‍ഷമായി ലോകാരോഗ്യ സംഘടന നവംബര്‍ മാസം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ‘ആന്റിബയോട്ടിക്: ഹാന്‍ഡില്‍ വിത്ത് കെയര്‍’ എന്നതാണ് സന്ദേശ വാചകം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുവാനുള്ള മാജിക് റെമഡി എന്ന് ആദ്യ കാലങ്ങളില്‍ വിശേഷിപ്പിച്ച ഈ ഔഷധം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നതുമൂലം ലോകത്ത് ഉയര്‍ന്നുവരുന്ന ഭീഷണി മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം ഒരു പരിപാടി ഡബ്ല്യുഎച്ച്ഒ സംഘടിപ്പിച്ചിരിക്കുന്നത്. ബാക്ടീരിയ തുടങ്ങിയ രോഗാണുക്കളെ നശിപ്പിക്കുവാനാണ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ രോഗാണുക്കള്‍ ഇത്തരം ഔഷധങ്ങളെ അതിജീവിക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

രോഗങ്ങള്‍ എല്ലാംതന്നെ അണുബാധ കൊണ്ടുണ്ടാവുന്നതാണെന്ന് ധരിച്ചിരുന്നത് സാധൂകരിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയിട്ടുണ്ട്. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്റ്(എബിആര്‍) എന്ന ഭീകര അവസ്ഥയിലേക്ക് രോഗാണുക്കള്‍ വളര്‍ന്നിരിക്കുന്നു. ഇതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഓരോ വര്‍ഷവും ജീവഹാനി സംഭവിച്ചിരിക്കുന്നത് എന്ന് ‘ലാന്‍സെറ്റ്’ എന്ന ശാസ്ത്ര മാസിക വെളിപ്പെടുത്തുന്നു. ആന്റിബയോട്ടിക്കുകളുടെ ശതാബ്ദി (1928-2028) കടക്കുവാനുള്ള വേളയില്‍ ഇത്തരം ഒരു സ്ഥിതിവിശേഷം സംജാതമായാലുള്ള അവസ്ഥ ഭീകരമായിരിക്കും. താറാവിന്‍ കൂട്ടങ്ങള്‍ മരിച്ചുവീഴുന്നതുപോലെ മനുഷ്യരും പിടഞ്ഞുവീണെന്നിരിക്കും. ഒരു ശാസ്ത്രമാസികയുടെ എഡിറ്റര്‍ ഗോഹോട്ടി 1938 ല്‍ തന്നെ ഈ അവസ്ഥ പ്രവചിച്ചിരുന്നു എന്നതാണു രസകരം. എ മെഡിസിന്‍ വെര്‍സ് ദാന്‍ ദി ഡിസീസ് എന്ന തലക്കെട്ടില്‍ എറണാകുളത്തെ പ്രശസ്തമായ ഒരു ആശുപത്രിയിലെ ഗവേഷക ഒരു ലേഖനം എഴുതിയത് അടുത്ത കാലത്താണ്.

ഈ പശ്ചാത്തലത്തില്‍ വേണം ആയുര്‍വേദ ഔഷധങ്ങളുടെ പ്രാധാന്യവും പ്രസക്തിയും വിലയിരുത്താന്‍. മേല്പറഞ്ഞ പേര് ദോഷങ്ങള്‍ ഒന്നും ആയുര്‍വേദ ഔഷധങ്ങള്‍ക്കില്ല. ഉദാഹരണമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്ന ഗുണങ്ങള്‍ ഇന്നും ച്യവനപ്രാശത്തിനുണ്ട്. സാങ്കേതിക വിദ്യയോടും ആധുനികതയോടും ഉള്ള അമിതാവേശം മൂലം നാം നമ്മുടെ മനഃശാസ്ത്രപരവും വൈകാരികവുമായ വ്യക്തിത്വത്തെ മറക്കരുത്. ആരോഗ്യം നിലനിര്‍ത്തുവാന്‍ ചരകന്‍ പറഞ്ഞ ഒന്‍പതു കല്‍പ്പനകളെ മനസിലാക്കുക. 1)ഹിതമായ ആഹാരം മിതമായും തൃപ്തിയോടെയും ഭക്ഷിക്കുക. 2) നമ്മുടെ പ്രവൃത്തികളില്‍ എല്ലാം മിതത്വം പാലിക്കുക. 3) എല്ലാ കാര്യങ്ങളിലും വിവേക ബുദ്ധിയോടെ പ്രവര്‍ത്തിക്കുക. 4) വിഷയങ്ങളില്‍ – ലൈംഗികത- ആസക്തി പ്രകടിപ്പിക്കാതിരിക്കുക. 5) അര്‍ഹതപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക. 6) എല്ലാവരെയും സമന്മാരായി കാണുക. 7) സത്യം മാത്രം പറയുക. 8) ക്ഷമയുള്ളവരായിരിക്കുക. 9) നല്ല മനുഷ്യര്‍ക്ക് (ആപ്തന്മാര്‍) സഹായം ചെയ്യുക. ഇക്കാര്യം തന്നെ ഭഗവദ് ഗീതയില്‍-യുക്താഹാര വിഹാരസ്യ യുക്ത ചേഷ്ടസ്യ കര്‍മ്മസു യുക്ത സ്വപ്‌നാവബോധസ്യ യോഗോ ഭവതി ദുഖഃ (അധ്യായം 6 ശ്ലോകം 17)പറഞ്ഞിരിക്കുന്നത്.

മനുഷ്യന്റെ ശരീരഘടനയെക്കുറിച്ച് യാതൊരു വിധ പരാമര്‍ശവും ആയുര്‍വേദത്തിലില്ല എന്ന് പരിഹസിക്കുന്നവര്‍, പരിഹാസ്യരാകാതെ ഇരിക്കണമെങ്കില്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഒന്നെങ്കിലും വായിച്ചിരിക്കണം. ഒരു ചെറിയ ഉദാഹരണം കൂടി സൂചിപ്പിക്കാം. ജനനം മുതല്‍ മരണം വരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹൃദയം രാത്രിയില്‍ വിശ്രമിക്കുന്നുണ്ടെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ സൂചനയുണ്ട്. ഇത് പറഞ്ഞപ്പോള്‍ യുക്തി ഇല്ലാതെ വാദിക്കുന്ന ആധുനിക പക്ഷപാതികള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഈ അടുത്ത കാലത്തു അത് തെളിയിക്കപ്പെട്ടു. കെഎല്‍എഫ് 15 എന്ന ഘടകം നാം കിടന്നുറങ്ങുമ്പോള്‍ കുറയുന്നു. അപ്പോള്‍ ഹൃദയ സ്പന്ദനം കുറയുകയും ഹൃദയത്തിനു വിശ്രമം ലഭിക്കുകയും ചെയ്യും. നാം ഉണരുമ്പോള്‍ ആരോഗ്യമുള്ള ശരീരമുള്ളവരെങ്കില്‍, അത് തനിയെ വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടാണ് പഴമക്കാര്‍ (ആയുര്‍വേദത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ പകര്‍ന്നു കിട്ടിയത്) പറയുന്നത്, കിടക്കുന്നിടത്തു നിന്നും നാം ചാടി എഴുന്നേല്‍ക്കരുത്, വലതുവശം തിരിഞ്ഞ് അല്‍പ്പസമയം എണീറ്റ് ഇരുന്നതിനുശേഷമേ എഴുന്നേല്‍ക്കാവൂ. കെഎല്‍എഫ് 15 ഉയര്‍ന്നുവരാനുള്ള സമയം നാം കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആയുര്‍വേദം സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് പറഞ്ഞത് ശരിയല്ലെങ്കില്‍, ആധുനിക ശാസ്ത്രം അടുത്ത കാലത്തു പറഞ്ഞതും ശരിയല്ല എന്ന് ധരിക്കേണ്ടി വരും. കാലാതീതമായ ഒരു വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ബ്രിട്ടിഷുകാര്‍ ഉള്‍പ്പെടെ പലരും നശിപ്പിക്കുവാന്‍ ശ്രമിച്ചിട്ടും തല ഉയര്‍ത്തി നില്‍ക്കുവാന്‍ കഴിയുന്നത് അതിന്റെ നൈസര്‍ഗ്ഗിക പ്രഭാവം കൊണ്ടാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: ayurveda