ന്യൂദല്‍ഹി: 77-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) വിദ്യാർത്ഥിയായ ചിദാനന്ദ് നായിക്കിന്റെ കോഴ്‌സ് എൻഡ് ചിത്രമായ “സൺഫ്ലവേഴ്‌സ് വേർ ദി ഫസ്റ്റ് വൺസ് ടു നോ (SUNFLOWERS WERE THE FIRST ONES TO KNOW) മികച്ച ഹ്രസ്വചിത്രത്തിനുള്ള ലാ സിനെഫ് അവാർഡ് നേടി. 2024 മെയ് 23 ന് ഫെസ്റ്റിവലിൽ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.തദവസരത്തിൽ വിദ്യാർത്ഥിയായ ഡയറക്ടർ ചിദാനന്ദ് നായിക്ക് അവാർഡ് സ്വീകരിച്ചു .
ചിദാനന്ദ് എസ് നായിക് സംവിധാനം ചെയ്ത ചിത്രത്തിൽ സൂരജ് താക്കൂർ (ഛായാഗ്രഹണം) ,മനോജ് വി
(എഡിറ്റിംഗ്), അഭിഷേക് കദം (ശബ്ദം) എന്നിവരും പങ്കാളികളായി. എഫ്‌ടിഐഐ ടിവിവിഭാഗത്തിന്റെ ഒരു വർഷത്തെ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ചിത്രം നിർമിച്ചത്.
വ്യത്യസ്ത വിഷയങ്ങളിൽ അതായത് സംവിധാനം, ഇലക്ട്രോണിക് ഛായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് എന്നിവയിൽ നിന്നുള്ള ഈ നാല് വിദ്യാർത്ഥികൾ കോഴ്‌സിന്റെ അവസാനത്തിൽ ഏകോപിതമായാണ് ചിത്രം നിർമിച്ചത്. ഈ വിദ്യാർത്ഥികൾ 2023-ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് വിജയിക്കുകയും ചെയ്തു.
ഇന്ത്യൻ സിനിമയ്‌ക്ക് ഇതൊരു ചരിത്ര നിമിഷമാണ്. ഇന്ത്യൻ സിനിമകൾക്ക് അന്താരാഷ്‌ട്ര തലത്തിൽ അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാൻ ഫെസ്റ്റിവലിൽ വിദ്യാർത്ഥികളുടെ സിനിമകൾ പ്രദർശിപ്പിച്ചുകൊണ്ട് എഫ്‌ടിഐഐ മികച്ച പ്രകടനം കാഴ്ചവച്ചു. 73-ാമത് കാനിൽ എഫ്ടിഐഐയുടെ ഒരു വിദ്യാർഥിയ്‌ക്ക് CATDOG എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് നാല് വർഷത്തിന് ശേഷമാണ് ഇപ്പോഴത്തെ അംഗീകാര നേട്ടം.
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള ഒന്നിലധികം എൻട്രികൾ ഉണ്ടായിരുന്നു . എഫ്‌ടിഐഐയുടെ പൂർവ്വ വിദ്യാർത്ഥികളായ പായൽ കപാഡിയ, മൈസം അലി, സന്തോഷ് ശിവൻ, കൂടാതെ ചിദാനന്ദ് എസ് നായിക്കും സംഘവും തുടങ്ങിയ പലരും ഈ വർഷത്തെ കാനിൽ അംഗീകാരം നേടിയിട്ടുണ്ട്.
” സൺഫ്ലവേഴ്‌സ് വേർ ദി ഫസ്റ്റ് വൺസ് ടു നോ” ഗ്രാമത്തിലെ പൂവൻകോഴിയെ മോഷ്ടിക്കുന്ന ഒരു വൃദ്ധയുടെ കഥയാണ്. ഇത് ആ സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നു. കോഴിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും പ്രവചനവും തുടർന്ന് വൃദ്ധയുടെ കുടുംബത്തെ നാടുകടത്തുന്നതുമാണ് കഥാ സാരം. എഫ്‌ടിഐഐയുടെ ഒരു വർഷത്തെ ടെലിവിഷൻ കോഴ്‌സിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ ചിത്രം ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരം നേടുകയും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: