തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂണ്‍ 10 മുതല്‍ ചേരാനായി ഗവര്‍ണര്‍ക്ക് ശുപാ ര്‍ശ നല്കാന് തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും യോഗം അംഗീകാരം നല്കി.
കെ ഫോണ്‍ ലിമിറ്റഡിന് പ്രവര്‍ത്തന മൂലധനമായി 25 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. 25 കോടി അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിന്റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നും വായ്പയെടുക്കാനാണ് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുക. ഗ്യാരന്റി കരാറില്‍ ഏര്‍പ്പെടാന്‍ ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വര്‍ക്കല റെയില്‍വേ സ്റ്റേഷന്, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ട്രാക്ട് എഗ്രിമെന്റ് എക്സിക്യൂട്ട് ചെയ്യുന്നതിന് 28.11 കോടിയുടെ സര്‍ക്കാര്‍ ഗ്യരന്റി നല്‍കും. 2025ലെ പത്മ പു
രസ്കാരങ്ങള്ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി, പരിഗണിച്ച് അന്തിമരൂപം നല്‍കുന്നതിന് പ്രത്യേക പരിശോധനാ സമിതി രൂപീകരിക്കും. മന്ത്രി സജി ചെറിയാന് കണ്‍വീനറും ചീഫ് സെക്രട്ടറി ഡോ. വി. വേണു സെക്രട്ടറിയുമായിരിക്കും. മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, കെ.ബി. ഗണേഷ്കുമാര്, റോഷി അഗസ്റ്റിന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരെ അംഗങ്ങളായും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: