ആരാ(ബിഹാര്‍): വോട്ടെടുപ്പ് അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി മോദി 310 സീറ്റ് വിജയിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിജി 310 സീറ്റ് ജയിച്ചുകഴിഞ്ഞു. ലാലുവും രാഹുലും സമ്പൂര്‍ണമായി ഒലിച്ചുപോയി. ബിഹാറില്‍ അവരുടെ അരാജക മുന്നണി ഇക്കുറി. അക്കൗണ്ട് തുറക്കില്ല, ആരായില് എന്‍ഡിഎ റാലിയില്‍ അമിത് ഷാ പറഞ്ഞു.
പാകിസ്ഥാനെന്നും ആറ്റം ബോംബെന്നുമൊക്കെ പറഞ്ഞ് ലാലുവും കോണ്‍ഗ്രസ് നേതാക്കളും പേടിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. പിഒകെയെക്കുറിച്ച് മിണ്ടിയാല്‍ പാകിസ്ഥാന് അണുബേംബിടുമെന്നാണ് അരാജകമുന്നണിക്കാര് പറയുന്നത്. ലാലുവിനോടും കമ്പനിയോടും പറയട്ടെ, ബിജെപിക്ക് പാകിസ്ഥാന്റെ ആറ്റം ബോംബിനെ പേടിയില്ല. പിഒകെ നമ്മുടേതാണ്. അത് നമ്മള് നേടുകതന്നെ ചെയ്യും. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊഞ്ചിച്ച് പരിപാലിച്ചതാണ് ആര്‍ട്ടിക്കിള്‍ 370നെ. 2019 ആഗസ്ത് 5ന് പ്രധാനമന്ത്രി മോദി അത് ഇല്ലാതാക്കി. ഒപ്പം ഭീകരതയെയും തുടച്ചുനീക്കി.
ഝാര്‍ഖണ്ഡ്, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളെ അലോസരപ്പെടുത്തിയിരുന്ന നക്സല്‍ ഭീകരതയെയും പ്രധാനമന്ത്രി മോദി തകര്‍ത്തു. ഛത്തിസ്ഗഡിലാണിനിയത് അവശേഷിക്കുന്നത്. മൂന്നാമൂഴത്തില്‍ നക്സലിസത്തെ അവിടെ നിന്ന് മോദി സര്‍ക്കാര്‍ വേരോടെ പിഴുതെറിയും.
സാമൂഹ്യനീതി ഉറപ്പാക്കിയ സര്‍ക്കാരാണ് മോദിയുടേത്. ഇന്‍ഡി മുന്നണിക്കാര്‍ പാവപ്പെട്ടവന്റെ സംവരണം അട്ടിമറിച്ചവരാണ്. കര്‍ണാടകയില്‍ അവര്‍ സംവരണത്തില്‍ നിന്ന് അഞ്ച് ശതമാനം കവര്‍ന്ന് മുസ്ലീങ്ങള്‍ക്ക് നല്കി. ഹൈദരാബാദില്‍ നാല് ശതമാനം നല്കി. നാനൂറ് സീറ്റിലേറെ നേടി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം റദ്ദാക്കി പിന്നാക്കക്കാര്‍ക്ക് നല്‍കും, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: