തൃശ്ശൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി സംസ്ഥാന രക്ഷാധികാരി വി.കെ. വിശ്വനാഥന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, വി.എസ്. രാമസ്വാമി എന്നിവര്‍ പ്രസംഗിച്ചു.
ക്ഷേത്രങ്ങള്‍ ശാസ്ത്രശുദ്ധിയില്‍ നടത്താന്‍ അര്‍ച്ചകര്‍ക്കും പുരോഹിതര്‍ക്കും പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ക്ഷേത്ര സമന്വയ സമ്മേളനങ്ങളും ആചാര്യന്മാര്‍, പുരോഹിതര്‍, ക്ഷേത്രകലാകാരന്മാര്‍ എന്നിവരുടെ പ്രത്യേക സമ്മേളനങ്ങളും സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 ന് ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സീമ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജി.കെ. സുരേഷ്ബാബു, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. കേരളത്തിലെ 700 ഓളം ക്ഷേത്രങ്ങളിലെ താലൂക്ക് ഉപരികാര്യകര്‍ത്താക്കളായ 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക