കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ത്ഥാടകരുടെ മൂന്ന് വിമാനങ്ങളിലും വിതൗട്ട് മെഹ്റം (ആണ്‍തുണയില്ലാത്ത) കാറ്റഗറി വിഭാഗത്തിലുള്ള സ്ത്രീ തീര്‍ത്ഥാടകര്‍.
ഹജ്ജ് യാത്രയ്ക്കായി ഈ വര്‍ഷം പരീക്ഷണാര്‍ത്ഥം വിഭാവനം ചെയ്ത റേഡീയോ ഫ്രീക്കന്‍സി ഐഡന്റിഫയര്‍ ടാഗുകള്‍ (ആര്‍എഫ്ഐഡി) ഹാജിമാരുടെ ലഗേജുകളില്‍ ടാഗ് ചെയ്യുന്ന സംവിധാനത്തിനും ഇന്നലെ തുടക്കമായി. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ ഹജ്ജ് തീര്‍ത്ഥാടനം നടക്കുന്നത് ഭാരതത്തിലാണ്. മൂന്നരലക്ഷം രൂപയാണ് ചെലവാകുന്നത്. എന്നാല്‍ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുകള്‍ ഹാജിമാരില്‍ നിന്നും ഏഴരലക്ഷം വരെ ഈടാക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള 1992 തീര്‍ത്ഥാടകരാണ് 12 വിമാനങ്ങളിലായി ഹജ്ജിന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ടത്. ഇതില്‍ 688 പുരുഷന്മാരും, 1304 സ്ത്രീകളുമാണുള്ളത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുള്ളക്കുട്ടി ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച് ഹാജിമാര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹം ഹാജിമാരുടെ ലഗേജുകള്‍ സ്വീകരിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കം ക്യാമ്പില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ഇന്ന് വിതൗട്ട് മെഹ്റം വിഭാഗത്തിലുള്ള മൂന്ന് വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും പുറപ്പെടുക.
ആര്‍എഫ്ഐഡി ടാഗുകള്‍ രാജ്യത്തെ നാല് എമ്പാര്‍ക്കേഷന്‍ പോയന്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ലഗേജുകള്‍ കണ്ടെത്തുന്നതിനും, ഹാജിമാരുടെ താമസം, ബില്‍ഡിങ് സംബന്ധിച്ച കാര്യങ്ങളും വളരെ എളുപ്പത്തില്‍ ലൊക്കേറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഇത്. ഈ വര്‍ഷം, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റുകളിലാണ് ഈ ആര്‍എഫ്ഐഡി ടാഗുകള്‍ പരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: