തിരുവനന്തപുരം: ഓണ്‍ലൈന്‍ സേവനരംഗത്ത് പൊതുജനങ്ങള്‍ക്ക് സുഗമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാനത്തെ സിഎസ്സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്ക് സംഘം (സിഎസ്സി ഡബ്ലിയുഎസ്- ബിഎംഎസ്) ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്ന നിവേദനം നല്‍കുകയും ചെയ്തു. സിഎസ്സി സ്റ്റേറ്റ് ഹെഡ് സുവിത് വിജയന്, സ്റ്റേറ്റ് ഇന്‍ ചാര്‍ജ് ജിനോ ചാക്കോ എന്നിവര്‍ക്ക് ബിസിഎസ്സിഡബ്ലിയുഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിഎസ്സി സ്റ്റേറ്റ് ഓഫീസില്‍ എത്തി നിവേദനം നല്‍കിയത്.
കേരളത്തില്‍ സിഎസ്സി കേന്ദ്ര പദ്ധതി എന്ന നിലയ്ക്ക് പിന്തള്ളപ്പെടുന്നുണ്ടെന്നും അതിന്റെ ഫലമായി 850 ഓളം വരുന്ന സേവനങ്ങള്‍ പ്രതിസന്ധിയിലാണെന്നത് ഉള്‍പ്പെയുള്ള പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളുമാണ് നിവേദനത്തിലുള്ളത്.
ബിസിഎസ്സിഡബ്ലിയുഎസ് വൈസ് പ്രസിഡന്റ് എ.ബി. ചന്ദ്രാനന്ദ കമ്മത്ത്, സംസ്ഥാന സെക്രട്ടറി അഖില്‍ ചന്ദ്രന് കെ.പി., സംസ്ഥാന ട്രഷറര്‍ പ്രദീപ്കുമാര്‍, ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനന്ദ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. യൂണിയന് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്ഥര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: