മുംബൈ: ബോളിവുഡ് നടി ലൈല ഖാനെയും അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛന് പര്‍വേസ് തക്കിന് വധശിക്ഷ. സംഭവം നടന്ന് 13 വര്‍ഷത്തിനുശേഷം മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി. ലൈലാ ഖാനും അമ്മ സെലീനയും നാല് സഹോദരങ്ങളും 2011ലാണ് കൊല്ലപ്പെട്ടത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച ജഡ്ജി, ലൈലയുടെ രണ്ടാനച്ഛന് എസ്.ബി. പവാര്‍ പര്‍വേസിനെ തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു.
തെളിവ് നശിപ്പിച്ചതിന് ഏഴുവര്‍ഷത്തെ തടവും അനുഭവിക്കണം. പ്രതി കുറ്റക്കാരനാണെന്ന് മെയ് ഒമ്പതിന് കോടതി കണ്ടെത്തിയിരുന്നു. സെലീനയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് പര്‍വേസ്. ലൈല, മാതാവ് സെലീന, നാലു സഹോദരങ്ങള്‍ എന്നിവരെ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഇഗത്പുരിയിലെ ബംഗ്ലാവില്‍ വച്ച് 2011 ഫെബ്രുവരിയിലാണ് പര്‍വേസ് കൊലപ്പെടുത്തിയത്. സെലീനയെ ആയിരുന്നു പര്‍വേസ് ആദ്യം കൊന്നത്. സെലീനയുടെ സ്വത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു കൊല.
പിന്നീട് ലൈലയേയും നാല് സഹോദരങ്ങളെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷം ജമ്മു കശ്മീരില്‍ വച്ച് പര്‍വേസിനെ പോലീസ് പിടികൂടികയായിരുന്നു. അഴുകിയ നിലയിലായിരുന്ന ആറുപേരുടെയും മൃതദേഹങ്ങള്‍ ഫാം ഹൗസില്‍നിന്ന് പിന്നീടാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: