ബെംഗളൂരു : രാമേശ്വരം കഫെ സ്ഫോടന കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഷോയ്ബ് അഹമ്മദ് മിര്‍സ (ചോട്ടു 35) ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കര്‍ണാടകയിലെ ഹുബ്ബാലി സ്വദേശിയാണ് ഷോയ്ബ് അഹമ്മദ് മിര്‍സ.മുന്‍പ് ബെംഗളൂരു ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ഇയാള്‍.
ജയില്‍ മോചിതനായ ശേഷമാണ് കഫെ സ്ഫോടവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തത്. സ്ഫോടനം നടന്ന് 40 ദിവസത്തിന് ശേഷം മുഖ്യപ്രതികളായ മുസാഫിര്‍ ഹുസൈന് ഷാസിബ്, അബ്ദുല്‍ മത്തീന്‍ അഹമ്മദ് താഹ എന്നിവരെ പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടിയിരുന്നു.േ
മാര്‍ച്ച് ഒന്നിന് ബ്രൂക്ഫീല്‍ഡിലെ രാമേശ്വരം കഫെയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: