തിരുവനന്തപുരം: സര്‍ക്കാരിന് കോഴ നല്‍കാനായി പണം പിരിക്കണമെന്ന ബാര്‍ അസോസിയേഷന് നേതാവിന്റെ ശബ്ദ സന്ദേശത്തിന്റെ പേരില്‍ എക്സൈസ് മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സര്‍ക്കാരോ സിപിഎമ്മോ എല്‍ഡിഎഫോ മദ്യനയം സംബന്ധിച്ച് ചര്‍ച്ചചെയ്തിട്ടില്ല. ആരോപണങ്ങള്‍ വ്യാജപ്രചരണം മാത്രമാണെന്നും എം.വി. ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന് പ്രതിപക്ഷം വ്യാജ പ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന്
നേതൃത്വം നല്കുന്നു. യുഡിഎഫിന്റെ സമയത്തെ ആവര്‍ത്തനമല്ല എല്‍ഡിഎഫിന്റേത്. യുഡിഎഫ് കാലത്ത് 2011 മുതല്‍ 16 വരെ 1706 ലക്ഷം കെയിസ് മദ്യമാണ് വിറ്റത്. ഇപ്പോള്‍ 1610 ലക്ഷം കെയിസായി കുറഞ്ഞു. ബാറുകളുടെ ലൈസന്‍സ് ഫീസും വര്‍ധിപ്പിച്ചു.
ഡ്രൈ ഡെ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അത് പണ്ടേയുള്ള ആവശ്യമാണ്. അതൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡ്രൈ ഡെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒഴിവാകും. ഇല്ലെങ്കില്‍ ഒഴിവാകില്ല. അതേസമയം ഫണ്ട് എല്ലാവരില്‍ നിന്നും പിരിച്ചിട്ടുണ്ടാകുമെന്നും അത് പരിശോധിച്ചാലേ അറിയാന്‍ കഴിയൂ എന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: