ആലപ്പുഴ: ദേശീയപാതയിലെ കുഴിയും വെള്ളക്കെട്ടുംമൂലം യാത്ര ദുഷ്‌കരമായതിനാല്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് അധികാരികളെ സമീപിക്കാന്‍ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ യോഗത്തില്‍ തീരുമാനം.
നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന ദേശീയപാതയില്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയും ആലപ്പുഴ പറവൂര്‍ മുതല്‍ അമ്പലപ്പുഴ വരെയുമുള്ള ഭാഗത്താണ് കുഴിയും വെള്ളക്കെട്ടുമുള്ളത്. വെള്ളം നിറഞ്ഞ വലിയ കുഴികളില്‍ വീണ് ബസുകളുടെ സ്പ്രിംഗും പ്ലേറ്റും ഒടിഞ്ഞ് നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് പരാതി.
നിരവധി വാഹനാപകടങ്ങളും കുണ്ടും കുഴിയും കാരണം ഉണ്ടായി.ദേശീയപാത ഇരട്ടിപ്പിക്കല്‍ ആരംഭിച്ചതുമുതല്‍ 25 ല്‍ അധികം പേരാണ് വിവിധ അപകടങ്ങളിലായി പ്രദേശത്ത് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: