സിനിമയിലെ വ്യത്യസ്തതകൊണ്ട് മലയാളികളെ ഞെട്ടിച്ച സംവിധായകനാണ് രതീഷ് ബലകൃഷ്ണന്‍ പൊതുവാള്‍. അദ്ദേഹത്തിന്റെ ആദ്യ ചിത്രായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, കനകം കാമിനി കലഹം, ഇപ്പോള്‍ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ വരെ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റേത്.
ഇപ്പോഴിതാ തന്റെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെക്കുറിച്ചും സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകളെയും കുറിച്ച് തുറന്നു പറയുകയാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. ഒരു ജാതിയെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ആ പേര് പരാമര്‍ശിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.
കള്ളന്മാര്‍ ആകുമ്പോള്‍ അങ്ങനെ വെളുത്തിരിക്കാന്‍ പാടില്ലെന്നല്ലേ പറയാറ്. അതിനെ ചെറുതായി അങ്ങനെ തന്നെ ആക്കിയതാണ്. അതാണ് കുഞ്ചാക്കോ ബോബനെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ അങ്ങനെ ആക്കിയതെന്ന് അദ്ദേഹം പറയുന്നു. പക്ഷെ ചിത്രത്തില്‍ വെളുത്ത കള്ളന്മാര്‍ ഉണ്ടല്ലോ. മന്ത്രി, എംഎല്‍എ ഒക്കെ വെളുത്ത കള്ളന്മാര്‍ ആണല്ലോ. എന്റെ സിനിമകള്‍ പോലെ തന്നെയാണ് എന്റെ ആലോചനകളും.
ഫ്രണ്ട്‌സ് സര്‍ക്കിളുകൡ ഏത് വിഷമിച്ചിരിക്കുന്നവനെ ഏത് തമാശ പറയുമെന്നതിന് യാതൊരു ലൈസന്‍സുമില്ലാത്ത, അതിന് യാതൊരു പേടിയുമില്ലാത്ത അതിന്റെ വരും വരായ്കകളെക്കുറിച്ച് ആലോചിക്കാത്ത ഒരുത്തനാണ് ഞാന്‍. പത്ത് കോടിയുടെ സിനിമ വേണമെങ്കില്‍ കണ്ടാമതി എന്ന് ഇല്ലെങ്കില്‍ ഞാന്‍ പറയില്ലല്ലോ. ആ സമയത്ത് എന്ത് പറയാനാണ് ശരി എന്ന് തോന്നുന്നത് അത് പറയാന്‍ വിചാരിക്കുന്ന ഒരാളാണ് ഞാന്‍.
എനിക്ക് അതില്‍ മിക്കവാറും പശ്ചാത്താപവും ഉണ്ടാവാറില്ല. റോഡില്‍ കുഴിയുണ്ട് സൂക്ഷിക്കുക എന്നത് അത്ര അട്രാക്ടഡ് ആകേണ്ട ക്യാപ്ഷന്‍ ഒന്നുമല്ല. റോഡില്‍ കുഴിയുള്ളത് കൊണ്ട് തന്നെയാണ് അത് അട്രാക്ടഡ് ആകുന്നത്. അതുകൊണ്ടാണ് ആള്‍ക്കാരുടെ മനസില്‍ അത് വരുന്നത്. റോഡിലെ കുഴിക്ക് പിന്നില്‍ യാഥാര്‍ത്ഥ്യമുണ്ടല്ലോ. അത് എന്നെയും നിങ്ങളെയുമൊക്കെ ഒരു പോലെ ബുദ്ധിമുട്ടിക്കുന്നതാണ്. അത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെയും വെച്ച് പറയുന്നതല്ല.
റോഡില്‍ കുഴിയുണ്ട്, തിയേറ്ററിലേക്ക് വരണ്ട എന്ന് പറയുന്നു, അതില്‍ അട്രാക്ടഡ് ആയി ആളുകള്‍ വരുന്നു എന്നതാണ്. പക്ഷെ ചിത്രത്തില്‍ വിവാദമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയില്‍ ഒരു മിനുട്ട് ഇരുപത്തിയഞ്ച് സെക്കന്‍ഡോളം അതില്‍ സെന്‍സര്‍ ബോര്‍ഡിന്റെ റീപ്ലേസ്‌മെന്റ് ഉണ്ട്.
തുപോലെ സ്വാതന്ത്ര്യത്തോടെ സിനിമ എടുക്കാന്‍ പറ്റാത്ത കാലത്താണ് നമ്മള്‍ സിനിമ എടുക്കുന്നത്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഒരു സിനിമ. അതില്‍ ജാതി പറയാതെ ഞാന്‍ എങ്ങനെ ഞാന്‍ പറയും. ജാതിയുടെ പേര് എടുത്ത് മാറ്റണം എന്നാണ് പറയുന്നത്.
നമ്മള്‍ ഇവടുന്ന് സിനിമ എടുക്കുന്നെന്നേ ഉള്ളു അത് ഏത് രൂപത്തില്‍ പുറത്തുവരുമെന്ന് അറിയില്ല. എനിക്ക് എന്റെ സിനിമ ഒരു ചിത്രം പോലെ ആളുകളിലേക്ക് എത്തണമെന്നാണ് ആഗ്രഹം. അതിന്റെ അടിയില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതി വെക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഇത് കണ്ട് എത്ര പേര്‍ പുകവലി നിര്‍ത്തുമെന്നാണ്?
കേരളത്തിന്റെ എങ്കിലും സെന്‍സറിംഗ് പരിപാടികളില്‍ മാറ്റം വരേണ്ട സമയം കഴിഞ്ഞു എന്നും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു. സെന്‍സറിംഗില്‍ എ മുതല്‍ ഇസഡ് വരെയുള്ള ഏത് കാറ്റഗറിയില്‍ പെടുന്നതാണെന്ന് നിങ്ങള്‍ പറഞ്ഞോളു. പക്ഷെ അതല്ലാതെ നമ്മളുണ്ടാക്കിയ ക്രിയേറ്റിവിറ്റിയില്‍ കട്ട് പറയാന്‍ ഇവര്‍ ഒക്കെ ആരാണെന്നും രതീഷ് ചോദിക്കുന്നു.
പിന്നെ എന്റെ പൗരാവകാശം എന്താണ്? നിങ്ങള്‍ക്ക് ഒരു സിനിമയെ സഭ്യമായും അസഭ്യമായും ജാതി പറഞ്ഞും ചീത്ത പറയാം. പക്ഷെ ഒരു കലാകാരന് ഇങ്ങനെ സിനിമ എടുക്കാനുള്ള സ്വാതന്ത്ര്യം സെന്‍സര്‍ ചെയ്യപ്പെടുകയാണ്. പ്രശ്‌നം ഉണ്ടായാല്‍ തീര്‍ക്കാന്‍ നിയമം ഉണ്ട്, ആള്‍ക്കാര്‍ ഉണ്ട് അതിന്റെ സംവിധാനങ്ങള്‍ ഉണ്ട്.
അല്ലാതെ പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ ഇത് ചെയ്യാന്‍ ഇവര്‍ ആരാണെന്നും രതീഷ് ചോദിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് സിനിമ എന്താണെന്ന് പറഞ്ഞാല്‍ മാത്രം മതി. എംഎല്‍എ ഹോസ്റ്റലില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. സത്യസന്ധതയ്‌ക്ക എത്ര കട്ട് വരുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. നോക്കട്ടെ എവിടെ വരെ പോകുമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: