ന്യൂഡല്‍ഹി: പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ മാസം 28ന് ചേരുന്ന വിദ്ഗ്ധ വിലയിരുത്തല്‍ സമിതി യോഗത്തില്‍ കേരളം മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം തങ്ങളുടെ അനുമതിയില്ലാതെ ഡാം നിര്‍മ്മിക്കരുതെന്ന ആവശ്യം തമിഴ്നാടും ഉന്നയിക്കുമെന്ന് വ്യക്്തമായി. അടുത്തകാലത്തൊന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള സാദ്ധ്യതയല്ല മുന്നില്‍ തെളിയുന്നത്. കേരളവും തമിഴ്നാടും ഭരിക്കുന്നത് ഇടതു സഖ്യത്തിലുള്ള രാഷ്ട്രീയപാര്ട്ടികളായിട്ടു പോലും തമിഴ്നാടിനെ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താന്‍ ഇവിടെത്തെ സര്‍ക്കാരിന് കഴിയുന്നില്ല. അണക്കെട്ടില്‍ നടത്തേണ്ട സ്വതന്ത്ര പരിശോധനയ്ക്കുള്ള പരിഗണനാവിഷയങ്ങള്‍ നിശ്ചയിക്കാനുള്ള കേന്ദ്ര ജല കമ്മിഷന്റെ നിര്‍ദേശം പോലും അഞ്ചു മാസമായിട്ടും ചെവിക്കൊള്ളാത്ത ധാര്‍ഷ്ട്യത്തിലാണ് തമിഴ് നാട് . ഡാം സു്രക്ഷാ നിയമം പ്രാബല്യത്തില്‍ വന്ന് അഞ്ചു വര്‍ഷം കഴിഞ്ഞാലേ പരിശോധന നടത്തേണ്ടതുള്ളൂ എന്നാണ് അവരുടെ നിലപാട്.
മഴ കനത്തതിനൊപ്പം ജനരോഷം ഉയരുമെന്ന് ഉറപ്പായതോടെ സംസ്ഥാന സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രതീതി ജനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അണക്കെട്ടിനായി പുതിയ ഡി.പി.ആര് (വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്) ഒരു മാസത്തിനകം തയ്യാറാക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഇത് രണ്ടാമത്തെ ഡി.പി.ആറാണ്. 2011ല്‍ ഇത്തരമൊന്ന് തയ്യാറാക്കി പരണത്തു വച്ചിരുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കുറഞ്ഞത് ഏഴ് വര്‍ഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുത്തുന്നത്. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂര്‍ത്തിയായിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ഇനി വേണം. അതേക്കാളൊക്കെ ഉപരി തമിഴ് നാടിന്റെ പ്രതിരോധമാണ് പ്രശ്നത്തില്‍ ഏറ്റവും വലിയ കീറാമുട്ടി. ഇടുക്കി വട്ടവടയില്‍ ഒരു തടയണ നിര്‍മ്മാണം പോലും തമിഴ് നാട്് എതിര്‍ക്കുകയാണ്. നിര്‍മ്മാണം നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: