കോട്ടയം: സഹകരണ ബാങ്കുകളില്‍ പരേതരുടെ പണം കുന്നുകൂടുന്നു. ഈ ഇനത്തില്‍ 100 കോടിയിലധികം ശേഷിപ്പിക്കുന്നുണ്ടെന്ന് കണക്കെടുപ്പില്‍ കണ്ടെത്തിയത്. മരിച്ചുപോകുന്നവരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അനന്തരാവകാശികളെ അറിയിക്കാന്‍ പലപ്പൊഴും സഹകരണ ബാങ്കുകള്‍ മിനക്കെടാറില്ല. ഇതാണ് ഇത്രയും വലിയ തുക അവശേഷിക്കാന്‍ കാരണം. നിക്ഷേപം മാത്രമല്ല, പണയസ്വര്ണ്ണവും അവകാശികളില്ലാതെ സഹകരണ ബാങ്കുകളില്‍ ഇരിപ്പുണ്ട്. കണക്കെടുപ്പില്‍ ഇത്രയും വലിയ തുക കണ്ടെത്തിയ സാഹചര്യത്തില്‍ നിക്ഷേപവും പണയ വസ്തുക്കളും സംബന്ധിച്ച വിവരങ്ങള്‍ അവകാശികളെ കണ്ടെത്തി അറിയിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും സഹകരണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. ചില നിക്ഷേപങ്ങളും പണയ സ്വര്‍ണ്ണവും യഥാര്‍ത്ഥ അവകാശി ആരെന്നറിയാതെയും ശേഷിക്കുന്നുണ്ട്. അവകാശതര്‍ക്കം മൂലം കൈമാറാന്‍ കഴിയാത്തതുമുണ്ട്. നോമിനിയെ വയ്ക്കാതിരിക്കുകയോ, മക്കളെ നോമിനിയാക്കാതെ മറ്റാരെയെങ്കിലും നോമിനിയാക്കുകയോ ചെയ്ത കേസുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: