പാലാ: ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വണ്ടിയില്ലാത്തതിന് കെഎസ്ആര്‍ടിസിയിലെ സിഐടിയു നേതാവുകൂടിയായ ഡ്രൈവര്‍ ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയത് വിവാദത്തിലേക്ക്. സജീവ് എന്ന നേതാവാണ് ഏതാനും ദിവസം മുമ്പ് പാലാ ഡിപ്പോയിലെ വര്‍ക്ക്ഷോപ്പ് വാനുമായി വീട്ടില്‍ പോയത്. അധികൃതര്‍ മൂടിവച്ച വിവരം ഇന്നലെ പുറത്തറിഞ്ഞു.
പൊന്കുന്നത്തുനിന്ന് പാലായിലേക്ക് സ്ഥലം മാറി വന്ന നേതാവിന് രാത്രി പാലായില്‍ നിന്ന് പൊന്‍കുന്നത്തേക്ക് പോകാന്‍ വണ്ടി കിട്ടാത്തതു കൊണ്ടാണ് വാന്‍ കൊണ്ടുപോയതെന്നും, അതല്ല പിറ്റേന്ന് ഇയാള്‍ക്ക് വര്‍ക്ക്ഷോപ്പ് വാനിലാണ് ഡ്യൂട്ടിയെന്നും പുലര്‍ച്ചെ ഡ്യൂട്ടിക്ക് വരാന്‍ വണ്ടിയില്ലാത്തതുകൊണ്ട് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തലേദിവസം വര്‍ക്ക് ഷോപ്പ് വാനുമായി വീട്ടില്‍ പോയതാണെന്നും ആക്ഷേപം ഉണ്ട്. നേതാവ് വാനുമായി വീട്ടില്‍ പോയ ശേഷം യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസ് പാലായ്ക്ക് സമീപം ബ്രേക്ക്ഡൗണായി.
ബസ് നന്നാക്കാനും കെട്ടിവലിക്കാനുമുള്ള വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് പോകാന്‍ മെക്കാനിക്കുകള്‍ അന്വേഷിച്ചപ്പോഴാണ് വാന്‍ ഡിപ്പോയില്‍ ഇല്ലെന്ന് അറിയുന്നത്. പകരം മറ്റൊരു ബസുമായിട്ടാണ് മെക്കാനിക്കുമാര്‍ ബ്രേക്ക്ഡൗണായ ബസ് നന്നാക്കാന്‍ പോയത്. വര്‍ക്ക്ഷോപ്പ് വാന്‍ ഇല്ലാതെ വന്നതോടെ വളരെ വൈകിയാണ് ബ്രേക്ക്ഡൗണായ ബസിലേക്ക് മെക്കാനിക്കുകള്‍ എത്തിയത്. പാലാ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം വ്യാഴാഴ്ചയാണ് അറിയുന്നതെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ഡിപ്പോ മേധാവി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: