ന്യൂദല്‍ഹി: ആപ്പിന്റെ ഒരു വനിതാ എംപിക്ക് സ്വന്തം മുഖ്യമന്ത്രിയുടെ വീട്ടില്‍പോലും രക്ഷയില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വന്തം പാര്‍ട്ടിയുടെ വനിതാ എംപിയെ അക്രമിച്ചയാള്ക്കൊപ്പം പ്രചാരണത്തിന് പോയ ആളാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. അദ്ദേഹത്തെ എത്രമാത്രം വിശ്വസിക്കാമെന്ന് സൂചിപ്പിക്കുന്നതാണിത്. കേജ്രിവാള് ആരോടെങ്കിലും നീതി പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാമോയെന്നും സ്മൃതി ഇറാനി ചോദിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടില്‍വച്ച് സ്വാതി മാലിവാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടെ കുടുംബത്തില്‍ നിന്നും ഓഫീസില്‍ നിന്നും ആരൊക്കെ ഉണ്ടായിരുന്നു, അവരുടെ പങ്ക് എന്താണെന്നും അന്വേഷിക്കേണ്ടത് പോലീസാണ്. അതിന്റെ ഭാഗമായി അവര്‍ പലരെയും ചോദ്യംചെയ്യും, മൊഴിരേഖപ്പെടുത്തും. താന്‍ ബിജെപിയുടെ വക്താവാണ്, പോലീസല്ല. കേസ് അന്വേഷണത്തെ ആരും തടാപ്പെടുത്തരുതെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: