മുംബൈ: നരേന്ദ്ര മോദി തന്നെ മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് അമേരിക്കന്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ ഇയാന്‍ ബ്രെമ്മര്‍. ഇത്തവണ ബിജെപിക്ക് 305ല്‍ അധികം സീറ്റും എന്‍ഡിഎ 315 സീറ്റുവരെ നേടുമെന്നായിരുന്നു ബ്രെമ്മറുടെ പ്രവചനം. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 282 സീറ്റ് എന്‍ഡിഎ 336 സീറ്റുകളുമാണ് നേടിയത്. ഇത് 2019ലെത്തിയപ്പോള്‍ എന്‍ഡിഎ 353 സീറ്റുകളും ഇതില്‍ ബിജെപി 303 സീറ്റുകളും നേടി. ബിജെപി ഇത്തവണ ഹാട്രിക് വിജയം സ്വന്തമാക്കുമെന്നും ബ്രെമ്മര്‍ പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകളാണ് ഭാരതത്തില്‍ നടക്കുന്നത്. രാജ്യം ഇന്ന് സാമ്പത്തിക പുരോഗതിയുടെ പാതയിലാണ്. നിലവില്‍ ലോകസാമ്പത്തിക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഭാരതം. ഏകദേശം 2028 ഓടെ മൂന്നാം സ്ഥാനത്തേക്കെത്താമെന്നും ബ്രെമ്മര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്ത് ദശാബ്ദങ്ങളായി ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താഴേയ്‌ക്കായിരുന്നു. എന്നാലിന്ന് ഭാരതത്തിന്റെ സാമ്പത്തികമേഖല വന്‍ വളര്‍ച്ചയിലാണെന്നും ബ്രെമ്മര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രീയ നിരീക്ഷന്‍ പ്രശാന്ത് കിഷോറും കഴിഞ്ഞ ദിവസം ബിജെപി തന്നെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ബ്രെമ്മറിന്റേയും പ്രവചനം പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: